Kiwi Benefits: ഹൃദ്രോഗ സാധ്യത കുറയ്ക്കാം, രോഗപ്രതിരോധ ശേഷി കൂട്ടാം; കിവി പഴത്തിന്റെ ഗുണങ്ങൾ
ശരീരത്തിൽ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉള്ള സസ്യ സംയുക്തങ്ങളുടെ ഉറവിടമാണ് കിവി. കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് കിവി. ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോഗസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ കിവി സഹായിക്കുമെന്നാണ് റിപ്പോർട്ട്.
കിവിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മൂന്നിലൊന്ന് ലയിക്കുന്നതും മൂന്നിൽ രണ്ട് ലയിക്കാത്തതുമായ നാരുകളുമാണുള്ളത്. ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയാരോഗ്യത്തിനും സഹായിക്കും. ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പിന്തുണയ്ക്കാൻ സഹായിക്കും.
കിവിയിലെ വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തിന് സഹായകമാണ്.
ഗ്ലൈസെമിക് ഇൻഡക്സ് കിവിയിൽ കുറവാണ്. ഇത് പ്രമേഹമുള്ളവർക്ക് നല്ലതാണ്. അഡിപ്പോജെനെസിസ് നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി പ്രമേഹത്തെ തടയാനും സാധിക്കും.