BSNL Prepaid Plans: 200 രൂപയില്‍ താഴെ വിലയുള്ള ആകര്‍ഷകമായ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

Tue, 03 May 2022-7:18 pm,

BSNL BSNL Prepaid Plan: ബിഎസ്എൻഎല്ലിന്‍റെ 49 രൂപയുടെ പ്ലാൻ

BSNL-ന്‍റെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍  49 രൂപയുടേതാണ്.  ഈ പ്ലാനിലൂടെ  ഉപയോക്താക്കള്‍ക്ക് 2GB ഡാറ്റയും 100 മിനിറ്റ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കുന്നു. ഈ പ്ലാനിന്‍റെ വാലിഡിറ്റി 24 ദിവസമാണ്.

BSNL BSNL Prepaid Plan: ബിഎസ്എൻഎൽ  അവതരിപ്പിക്കുന്ന 97 രൂപയുടെ പ്ലാൻ

BSNL ൽ നല്‍കുന്ന 97 രൂപയുടെ ഈ  റീചാർജ് പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  എന്നാല്‍, ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ഏത്  നെറ്റ്‌വർക്കിലേയ്ക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും എല്ലാ ദിവസവും 2 GB ഡാറ്റയും ലഭിക്കും

BSNL BSNL Prepaid Plan: ബിഎസ്എൻഎല്ലിന്‍റെ 99 രൂപയുടെ പ്ലാൻ

ബ്സ്ന്ല്‍ നല്‍കുന്ന മറ്റ് പ്ലാനുകളെ പോലെ ഈ പ്ലാനും 100 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് വെറും 99 രൂപയ്ക്ക് 22 ദിവസത്തേക്ക് ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം ലഭിക്കും. എന്നാല്‍, ഈ പ്ലാന്‍  മറ്റ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

BSNL BSNL Prepaid Plan: ബിഎസ്എൻഎൽ  അവതരിപ്പിക്കുന്ന 147 രൂപയുടെ പ്ലാൻ

BSNL നല്‍കുന്ന 147 രൂപയുടെ ഈ പ്ലാനില്‍  ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേക്ക്  10GB ഡാറ്റയും ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. 

BSNL BSNL Prepaid Plan: ബിഎസ്എൻഎൽ 187 രൂപയുടെ പ്ലാൻ

187 രൂപ വിലയുള്ള BSNL-ന്‍റെ ഈ പ്രീപെയ്ഡ് പ്ലാനിൽ, നിങ്ങൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 SMS നുള്ള സൗകര്യവും 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.  ഈ പ്ലാനിന്‍റെ  വാലിഡിറ്റി 28 ദിവസമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link