Amazon Great Indian Festival sale : ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചു; സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഐഫോൺ 11 ന് 29 ശതമാനം വരെ കിഴിവാണ് നൽകുന്നത്, ഇപ്പോൾ ഐഫോൺ 11 38,999 രൂപയ്ക്ക് ലഭിക്കും. 64 ജിബി മോഡലിനാണ് ഈ ഓഫർ ലഭിക്കുന്നത്. 12,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.
Mi 11X ന് 21 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്, നിലവിൽ 6GB റാം മോഡൽ 26,999 രൂപയ്ക്ക് ലഭിക്കും. 16,200 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
Redmi Note 10S ഫോണുകൾ 24 ശതമാനം കിഴിവോടെയാണ് എത്തിയിരിക്കുന്നത്. ഫോണിന്റെ 6 ജിബി വേരിയന്റ് ഇപ്പോൾ 12,999 രൂപയ്ക്ക് ലഭിക്കും. 12,100 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉണ്ട്.
Redmi 10 Prime ഫോണുകൾ 20 ശതമാനം വിലക്കിഴിവിലാണ് എത്തിയിരിയ്ക്കുന്നത്. ഇപ്പോൾ ഈ ഫോണിന്റെ 4GB റാം മോഡൽ 11,999 രൂപയ്ക്ക് ലഭിക്കും.