Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണന്റെ പ്രിയപ്പെട്ടവന് ഇനി വിട
അമ്പലപ്പുഴ ഉണ്ണിക്കണ്ണൻറെ പ്രിയപ്പെട്ടവന് ഇനി വിട. ഇനി ഒരുത്സവം കൊടിയേറുമ്പോ ഭഗവാൻറെ തിടമ്പെടുക്കാൻ അവനില്ല. ഏകാദശി ദിവസം തന്നെ നടമടക്കി തുമ്പി താഴ്ത്തി അവൻ ഭഗവത് പാദം പൂകി.
Photo Credit: Gokul G Krishnan
കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാന്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആനയുടെ നടകൾക്ക്(മുൻ കാൽ) മാരകമായി പരിക്കേറ്റിരുന്നു. പരിക്കുണ്ടായിട്ടും ആനയെ പത്തനംതിട്ടയും പരിപാടികൾക്ക് കൊണ്ടു പോയിരുന്നു.
അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ ദേവസ്വം അധികൃതരുടെ അനാസ്ഥയുണ്ടെന്നാരോപിച്ച് ഭക്തര്‍ ദേവസ്വം അസി.കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു.
അൻപത് വയസിനു മുകളിൽ ആനക്ക് പ്രായമുണ്ട് അമ്പലപ്പുഴ രാമചന്ദ്രൻ എന്ന ആന ചരിഞ്ഞ ശേഷമാണ് വിജയകൃഷ്‌ണനെ ക്ഷേത്രത്തിൽ നടയിരുത്തിയത്.ചെചെരിഞ്ഞ് ഭംഗിയേറിയ കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കൈകളും എഴുന്നളളിപ്പുകളിൽ പ്രൗഢമായ നിൽപ്പുമായിരുന്നു വിജയകൃഷ്‌ണന്റെ പ്രത്യേകതകൾ