Amruta Fadnavis at Cannes: കാൻ ഫിലിം ഫെസ്റ്റിവലില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത, ആകര്‍ഷകമായ ചിത്രങ്ങള്‍ വൈറല്‍

അതിനിടെ റെഡ് കാര്‍പ്പെറ്റില്‍നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. അതായത്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസാണ് ഇത്തവണ പ്രേക്ഷരെ അമ്പരപ്പിച്ചുകൊണ്ട് റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് ..!!

ഭക്ഷണം, ആരോഗ്യം, സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തത്.
ഇൻസ്റ്റാഗ്രാമിൽ അവര്‍ തന്‍റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. "കാന്‍ റെഡ് കാര്‍പ്പെറ്റില്‍..... ഭക്ഷണം, ആരോഗ്യം, സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം വളർത്താൻ." അവര്‍ കുറിച്ചു.
കറുത്ത ഗൗണ്‍, ഒപ്പം ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞ് അമൃത ഒരു ദിവയെപോലെ കാണപ്പെട്ടു.
ഹോളിവുഡ് താരങ്ങൾക്കൊപ്പമായിരുന്നു അമൃതയുടെ അരങ്ങേറ്റം. ബെറ്റർ വേൾഡ് ഫണ്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ഐവറി കോസ്റ്റ് പ്രഥമ വനിത ഡൊമിനിക് ഔട്ടാര, ലെബനീസ്-ജോർദാനിയൻ രാജകുമാരി ഗിദ തലാൽ, ഹോളിവുഡ് താരം ഷാരോൺ സ്റ്റോൺ, അഭിനേതാവും മോഡലുമായ കീറ ചാപ്ലിൻ, ചാർളി ചാപ്ലിന്‍റെ ചെറുമകൾ എന്നിവരും അമൃതയ്‌ക്കൊപ്പമുണ്ടായിരുന്നു.