Ananthika Sanilkumar: വെള്ളത്തിൽ തുള്ളിക്കളിച്ച് അനന്തിക സനിൽകുമാർ, ചിത്രങ്ങൾ വൈറലാകുന്നു

Sat, 28 May 2022-11:00 pm,

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നുള്ള യുവ ക്ലാസിക്കൽ നർത്തകിയാണ് അനന്തിക സനിൽകുമാർ. അനന്തിക എന്ന പേര് പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ട പോയിട്ടുണ്ടാകാം. നർത്തകിയായി മാത്രം അറിയപ്പെടുന്ന ഒരാളല്ല അനന്തിക. 

അനന്തികയുടെ കഴിവുകൾ കലകളിൽ മാത്രം ഒതുങ്ങുന്നില്ല മറിച്ച് ആയോധന കലകളിലും കായിക വിനോദങ്ങളിലും വ്യാപിച്ചിട്ടുണ്ട്.

കളരി അഭ്യാസിയും കരാട്ടെയിൽ രബ്ലാക്ക് ബെൽറ്റും അനന്തികയ്ക്കുണ്ട്. ഇത് കൂടാതെ ഒരു മികച്ച വോളിബോൾ കളിക്കാരി കൂടിയാണ് അനന്തിക. തബല പരിശീലനവും നടത്തുന്നുണ്ട് താരം. 

 

ഒരു സകലകലാവല്ലഭയാണ് ഈ മിടുക്കി. ജൂനിയർ യുവ കലാകാരന്മാർക്കുള്ള കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സി.സി.ആർ.ടി സ്‌കോളർഷിപ്പ് അനന്തിക നേടിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ അനന്തിക ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയും കളരിപ്പയറ്റ് നടത്തുന്നതിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

 

ഒരു പൂൾ സൈഡിൽ അനന്തിക ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. 

സാരി പോലെയുള്ള വസ്ത്രങ്ങളിലാണ് അനന്തികയെ ആരാധകർ കൂടുതലായി കണ്ടിട്ടുള്ളതെങ്കിൽ ഇതിൽ അല്പം മോഡേൺ ആണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link