Anarkkali Marakkar: ചുവപ്പിൽ സുന്ദരിയായി അനാർക്കലി, ചിത്രങ്ങൾ വൈറലാകുന്നു

Sat, 25 Dec 2021-11:31 pm,

മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനാര്‍ക്കലി മരക്കാര്‍. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലെത്തുന്നത്. 

ആനന്ദത്തിനു ശേഷം മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അനാര്‍ക്കലിയുടെ അമ്മയും സഹോദരിയുമെല്ലാം സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. 

സഹോദരി ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലാലി കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ചിട്ടുണ്ട്

അനാര്‍ക്കലി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം താരം ആരാധകര്‍ക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. 

 

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. 

ചുവപ്പ് ഗൗണില്‍ സുന്ദരിയായ അനാര്‍ക്കലിയെ ചിത്രങ്ങളില്‍ കാണാം. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link