Aparna Thomas: അപർണ്ണ തോമസിന്റെ രാജസ്ഥാൻ യാത്രാ ചിത്രങ്ങൾ വൈറലാകുന്നു

Wed, 29 Sep 2021-9:52 am,

സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങി നിന്ന ജോഡികളായിരുന്നു ജീവ ജോസഫും അപർണ തോമസും. (Credit: @aparnathomas/Instagram)

 

ഭാര്യാഭർത്താക്കന്മാരായ ഇരുവരും ഒരുമിച്ച് ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയിരുന്നു. 

രണ്ട് പേർക്കും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുണ്ട്. ഇരുവരും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അപർണ പൃഥ്വിരാജ് നായകനായ ജെയിംസ്‌ ആൻഡ് ആലീസിൽ അഭിനയിച്ചിരുന്നു. യൂട്യൂബിൽ തന്റെ വിശേഷങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ച് അപർണ വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. 

 

സോഷ്യൽ മീഡിയയിലെ ഒരു വലിയ ഇൻഫ്ളുവൻസർ കൂടിയാണ് അപർണ തോമസ്. അതിന്റെ വർക്കിന്റെ ഭാഗമായി രാജസ്ഥാനിലേക്ക് യാത്ര പോയിരിക്കുകയാണ് അപർണ തോമസ്.

കൂട്ടുകാരിക്കൊപ്പമായിരുന്നു അപർണയുടെ രാജസ്ഥാൻ യാത്ര. യാത്രയിലെ കാഴ്ചകളും പല നഗരങ്ങളിലേയും ഭക്ഷണരീതികളും എല്ലാം അപർണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

അവസാന ലക്ഷ്യ സ്ഥാനത്തേക്കുള്ള എന്റെ യാത്രയ്ക്ക് മുമ്പ് വിമാനത്തിൽ കയറുമ്പോൾ ഇത് പോസ്റ്റുചെയ്യുന്നു! എവിടേക്കാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ എന്ന ചോദ്യമായിരുന്നു അപർണ്ണ തന്റെ ഇൻസ്റ്റായിൽ യാത്രയ്ക്ക് മുൻപ് ചോദിച്ചിരുന്നത്. 

ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ എന്റെ ആദ്യത്തെ ഔദ്യോഗിക ജോലി യാത്ര..’, അപർണ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് പോസ്റ്റ് ചെയ്തു. 

പിന്നീട് രാജസ്ഥാനിലെ ആംബർ ഫോർട്ട്, ഉദയ്‌പുരിലെ സിറ്റി ഓഫ് ലേക്‌സ്‌, ഹവാ മഹൽ, പത്രിക ഗേറ്റ്, ജയ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അപർണ ആരാധകർക്ക് ഒപ്പം പങ്കുവച്ചു.

Credit: @aparnathomas/Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link