Ranjini Haridas : പുതിയ പ്രതീക്ഷകളുമായി രഞ്ജിനി ഹരിദാസ് 2023ലേക്ക്; അവതാരികയുടെ പുതിയ വ്ളോഗ് വിവരങ്ങൾ ഇങ്ങനെ
ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലായളികൾക്ക് പ്രമുഖയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിൽ അന്ന് വരെ നിലനിന്നിരുന്ന അവതരണ ശൈലികൾക്കും സങ്കൽപങ്ങൾക്കും ഒരു മാറ്റം വരുത്തിയ അവതാരികയാണ് രഞ്ജിനി എന്ന സംശയമില്ലാതെ പറയാൻ സാധിക്കും.
രഞ്ജിനി കഴിഞ്ഞ ദിവസമാണ് 2023ലെ തന്റെ ആദ്യ വീഡിയോ പങ്കുവക്കുന്നത്. പുതുവർഷം പിറന്നിട്ട് അൽപം വൈകിയാണെങ്കിലും 2023നെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അവതാരിക തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
2022ൽ പ്രത്യേകിച്ച് ഒന്നിമില്ലായിരുന്നു. പ്രശ്നങ്ങളോ മറ്റും ഒന്നമില്ലായിരുന്നെങ്കിലും 2022 അത്ര നല്ല വർഷമായിരിന്നില്ല. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ല എന്നൊക്കെ തോന്നിയെന്ന് രഞ്ജിനി
എല്ലാവരെയും പോലെ 2023 നല്ലൊരു വർഷമാകുമെന്നാണ് താനും പ്രതീക്ഷിക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഈ വർഷത്തെ തന്റെ ആദ്യ വർക്ക് ഷൂട്ട് ചെയ്യാമെന്ന് കരുതിയാണ് താൻ ഈ വീഡിയോ ചിത്രീകരിച്ചത്
കൂടാതെ ഈ വർഷത്തെ റെസല്യൂഷനായി ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കുമെന്ന് ഒപ്പം ഫിറ്റനെസ് കാത്ത് സൂക്ഷിക്കുമെന്നും താനിപ്പോൾ ഡയറ്റിലാണെന്നും രഞ്ജിനി തന്റെ വ്ളോഗിലൂടെ അറിയിച്ചു.