Anikha Surendran: സാരിയിൽ സിമ്പിളായി അനിഖ; ക്യൂട്ട് ചിത്രങ്ങൾ കാണാം
ബാലതാരമായി എത്തി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന യുവനടിയാണ് അനിഖ സുരേന്ദ്രന്‍. കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ അരങ്ങേറ്റം കുറിച്ചത്.
സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഖ താരമാണ്. അനിഖ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.
ഭാസ്‌കര്‍ ദി റാസ്‌കല്‍, ഗ്രേറ്റ് ഫാദര്‍, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അനിഖ വേഷമിട്ടു. ഗ്രേറ്റ് ഫാദറിലെ സാറ ഡേവിഡ് എന്ന കഥാപാത്രമാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്.
മലയാളത്തിന് പുറമെ തമിഴിലും അനിഖ വേഷമിട്ടിട്ടുണ്ട്. അജിത് നായകനായെത്തിയ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം.
നാനും റൗഡിതാന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ തിരക്കേറിയ യുവനടിമാരുടെ പട്ടികയിൽ മുൻപന്തിയിലാണ് അനിഖയുടെ സ്ഥാനം.
ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രമാണ് അനിഖയുടേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിലെ റൊമാൻ്റിക് രംഗങ്ങളും ലിപ് ലോക്കുമെല്ലാം വലിയ വിവാദമായിരുന്നു. പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ അനിഖ സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്.