Anusree: കൂട്ടുകാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ തുള്ളിക്കളിച്ച് അനുശ്രീ
കൊച്ചിയിലെ ഷൂട്ടിംഗ് തിരക്കുകൾ ഒക്കെ ഇല്ലാതിരുന്നപ്പോൾ അനുശ്രീ സ്വന്തം നാട്ടിലെ വീട്ടിലാണ് ലോക്ക് ഡൗൺ നാളിൽ നിന്നിരുന്നത്
കൊച്ചിയിലേക്ക് വീണ്ടും വരികയും ഷൂട്ടിങ്ങുകൾ തുടങ്ങിയെല്ലാം കഴിഞ്ഞപ്പോൾ ആയിരുന്നു കൊറോണയുടെ രണ്ടാമത്തെ വരവ്. വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
ഇപ്പോഴിതാ അനുശ്രീയും കൂട്ടുകാർക്ക് ഒപ്പമുള്ള മുന്നാറിൽ നിന്നുള്ള ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ഈ കഴിഞ്ഞ ദിവസം ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലെ ഒരു രംഗം സ്വിമ്മിങ് പൂളിൽ വച്ച് കൂട്ടുകാർക്കൊപ്പം അനുകരിക്കുകയും ചെയ്തു താരം. ‘തുള്ളി കളിക്കുന്ന കുഞ്ഞി പുഴു’ എന്ന സാറാസ് സിനിമയിലെ രംഗം കണ്ടവർ മറന്നിട്ടുണ്ടാവില്ല.