AR Rahman Saira Banu Divorce: വിവാഹമോചനത്തിന് ശേഷം എആർ റഹ്മാൻ സൈറ ബാനുവിന് ജീവനാംശം എത്ര നൽകേണ്ടിവരും?

Thu, 21 Nov 2024-9:05 am,

തങ്ങളുടെ 29 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞനായ എആർ റഹ്മാനും സൈറാ ബാനുവും. ഇപ്പോൾ എവിടെ നോക്കിയാലും ചർച്ച സൈറ ബാനുവുമായുള്ള റഹ്മാൻ്റെ വിവാഹമോചന വാർത്ത തന്നെയാണ്.

എആർ റഹ്മാനും സൈറയും 1995 ലായിരുന്നു വിവാഹിതരായത്. വിവാഹം റഹ്മാന്റെ അമ്മ നിശയിച്ചുറപ്പിച്ചതായിരുന്നു.

ഇവർക്ക് ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ, എആർ അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.

 

വിവാഹമോചന വാർത്തകൾ വൈറലാകുന്നതിനിടെ ചർച്ചയാകുന്നു മറ്റൊരു വിഷയമുണ്ട്.  അതായത് എആർ റഹ്‌മാൻ സൈറ ബാനുവിന് എത്ര ജീവനാംശം നൽകേണ്ടി വരും? എന്നത്

ഒരു പാട്ടിന് എ ആർ റഹ്‌മാൻ വാങ്ങുന്നത് 3 കോടിയിലധികം രൂപയാണ്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഹ്മാന്റെ ആകെ ആസ്തി 1728 കോടി രൂപയാണ് എന്നാണ് 

2024 ജൂലായ് 10 ലെ ചരിത്രപരമായ വിധിയിൽ ഒരു മുസ്ലീം സ്ത്രീക്ക് അവളുടെ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യന്‍ ക്രിമിനല്‍നടപടി നിയമത്തിലെ 125 മത്തെ വകുപ്പാണ് വിവാഹമോചിതയ്ക്ക് ജീവനാംശം ഉറപ്പുവരുത്തുന്ന മുഖ്യ നിയമവ്യവസ്ഥ.  ജീവനാംശ തുകയ്ക്ക് പരമാവധി നിശ്ചയിച്ചിട്ടില്ല. ഭര്‍ത്താവിന്റെ പദവി അനുസരിച്ചു വ്യത്യസ്തമായിരിക്കും

എന്തായാലും റഹ്മാനിൽ നിന്ന് സൈറ ബാനുവിന് എത്ര ജീവനാംശം ലഭിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. എങ്കിലും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൈറ ജീവനാംശം ആവശ്യപ്പെട്ടാൽ എആർ റഹ്മാന്റെ സ്വത്തിന്റെ പകുതിയോളം കൊടുക്കേണ്ടിവരും എന്നാണ്

പ്രശസ്ത സംഗീത സംവിധായകനായിരുന്ന ആർ. കെ ശേഖറിന്റെയും കരീമാ ബീഗത്തിന്റെയും നാലുമക്കളിൽ ഏക മകനാണ് ദിലീപ് കുമാർ രാജഗോപാല എന്ന അള്ളാ രാഖ റഹ്മാൻ. റഹ്മാന്റെ ഒമ്പതാം വയസിൽ പിതാവ് മരിച്ചു. തുടർന്ന് അതീവ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ അമ്മയാണ് മക്കളെ വളർത്തിയത്

ഗുജറാത്തിലെ കച്ഛിലാണ് സൈറ ബാനു ജനിച്ചത്.  സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ന്ന കുടുംബത്തിലായിരുന്നു അവര്‍ ജനിച്ചുവളര്‍ന്നത്. പാരമ്പര്യത്തിലും മൂല്യത്തിലും ആഴത്തില്‍ വേരൂന്നിയ കുടുംബമായിരുന്നു അവരുടേത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link