Lord Murugan: ആറുപടൈ വീട് എന്തെന്നറിയുമോ...? മംഗല്യ ഭാഗ്യത്തിനും സർപ്പദോഷ പരിഹാരത്തിനും മുരുകനെ ഈ രീതിയിൽ ആരാധിക്കൂ
തമിഴരുടെ ദൈവം എന്നുമറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ആറു ക്ഷേത്രങ്ങളാണ് ആറുപടൈ വീട് എന്നറിയപ്പെടുന്നത്.
തിരുപ്പറക്കുണ്ഡ്റം, തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർചോലൈ, തിരുച്ചെന്തൂർ എന്നിവയാണ് ഈ 6 ക്ഷേത്രങ്ങൾ. ഇവയെക്കുറിച്ച് പല തമിഴ് ഗ്രന്ധങ്ങളിലും പരാമശിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ ജാതകത്തിലെ പല ദോഷങ്ങളും മാറുന്നിനായി മുരുകനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. സർപ്പദോഷം, വിവാഹ തടസ്സം, സന്താന ഭാഗ്യം എന്നീ സാഫല്യങ്ങൾക്കായി മുരുകക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, മുരുകനെ ആരാധിക്കുന്നതും വളരെ നല്ലതാണ്.
സ്കന്ദഷഷ്ഠി പോലുള്ള വിശേഷ ദിവസങ്ങളിൽ ഇവിടെ നിരവധി ഭക്തരാണ് മുരുക ദർശനത്തിനായി എത്തു ചേരുക. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യനെ ആരാധിക്കുന്നത് ഗണകരമായി കണക്കാക്കുന്നു.
മേൽപറഞ്ഞ നാമങ്ങൾ കൂടാതെ മുരുക ഭഗവാനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ ജ്ഞാനപ്പഴം എന്നും വിശേഷിപ്പിക്കാറുണ്ട്.
മുരുകന്റെ വാഹനം മയിലാണ്. മുരുകന്റെ കൊടിയിലെ അടയാളം കോഴിയും, ഭഗവാന്റെ ആയുധം വേലുമാണ്. അദ്ദേഹത്തിന് രണ്ട് പത്നിമാരാണുള്ളത്. വള്ളിയും ദേവസേനയും.