ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാന്‍ കേന്ദ്രമന്ത്രിയുടെ മകൾ അരുഷി നിഷാങ്ക് (Arushi Nishank), ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ നിഷാങ്കിന്‍റെ (Ramesh Pokhriyal Nishank) മകളായ ആരുഷി നിഷാങ്ക് (Arushi Nishank) ആണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ആ സുന്ദരി
'താരിനി' (Tarini) എന്ന ചിത്രത്തിലൂടെയാണ് ആരുഷിയുടെ അരങ്ങേറ്റം. International Women's Dayയിലാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
'താരിനി' (Tarini) എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറക്കാന്‍ വനിതാ ദിവസം തിരഞ്ഞെടുക്കാനും കാരണമുണ്ട്. നാവികസേനാ വനിതാ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണ് 'താരിനി'.
മോഡലിംഗ് രംഗത്തുനിന്നും അഭിനയ രംഗത്തേയ്ക്ക് കടക്കുന്നതിന് മുന്‍പ് നല്ലൊരു നര്‍ത്തകി എന്ന നിലയില്‍ പേരെടുത്ത സുന്ദരിയാണ് ആരുഷി നിഷാങ്ക്. പ്രൊഫഷണൽ കഥക് നർത്തകിയാണ് ആരുഷി നിഷാങ്ക്
ഈ 6 സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് 'താരിനി'. 2017, സെപ്റ്റംബർ 19ന് ഇന്ത്യന്‍ നേവിയിലെ വനിതാ ഉദ്യോഗസ്ഥരായ വർതിക ജോഷി, പ്രതിഭ ജാംവാൾ, പി.സ്വതി, എസ്. വിജയ, ഐശ്വര്യ, പായൽ ഗുപ്ത എന്നിവർ ഇന്ത്യൻ നാവികസേനയുടെ കപ്പലായ INS താരിനിയിൽ ഗോവയിൽ നിന്ന് യാത്ര ആരംഭിച്ചു. 2018 മെയ് 19ന് 21,600 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച് അവര്‍ ഗോവയില്‍ മടങ്ങിയെത്തി.
254 ദിവസമാണ് തുടര്‍ച്ചയായി ഇവര്‍ കടലില്‍ യാത്ര ചെയ്തത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് അവര്‍ ഗോവയില്‍ മടങ്ങി യെത്തിയത്. ഇതോടെ നാവികസേനയിലെ ഈ 6 വനിതാ ഉദ്യോഗസ്ഥരും തങ്ങളുടെ പേരുകൾ ചരിത്രത്തിന്‍റെ താളുകളില്‍ രേഖപ്പെടുത്തി
പ്രധാനമന്ത്രി മോദിയും വനിതാ ഉദ്യോഗസ്ഥരുടെ ഈ യാത്രയെ ഏറെ അഭിനന്ദിച്ചിരുന്നു. ഈ ആറ് വനിതാ നേവി ഓഫീസർമാരെ ആസ്പദമാക്കിയാണ് 'താരിനി' എന്ന ചിത്രം നിർമ്മിക്കുന്നത്.
സ്ത്രീ ശാക്തീകരണം, സാമൂഹിക, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലും അരുഷി നിഷാങ്ക് (Arushi Nishank) സജീവമാണ്.
INS Tarini (INS താരിനി)