Astrology: മേടരാശിയിൽ ബുധന്റെ അസ്തമയം; ഈ നാല് രാശിക്കാർക്ക് ദോഷസമയം

Mon, 10 Apr 2023-5:30 am,

മേടം: ഏപ്രിൽ 23 ന് മേടരാശിയിൽ ബുധൻ അസ്തമിക്കുന്നത് മൂലം നിങ്ങളുടെ ആരോഗ്യം ക്ഷയിക്കാൻ സാധ്യതയുണ്ട്. ഈ സമയം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക. ജോലി ചെയ്യുന്നിടത്ത് ശത്രുക്കൾ ഉണ്ടാകും. 

 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ സമയം നെഗറ്റീവ് ഫലങ്ങൾ നേരിടേണ്ടിവരും. അവസരങ്ങളെല്ലാം നഷ്ടമാകും. ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ല. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഓഫീസിൽ മേലധികാരിയുടെ വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. ഔദ്യോഗിക ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകും. 

 

കന്നി: കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയില്ല. ഇതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ഭാ​ഗ്യം പിന്തുണയ്ക്കില്ല. വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടാകും. ചെലവ് വർധിക്കും. 

 

ധനു: ബുധന്റെ അസ്തമയം മൂലം വ്യാപാരികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. വലിയ നഷ്ടം സംഭവിക്കും. വരുമാനം കുറയുകയും, ചെലവുകൾ കൂടുകയും ചെയ്യും. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link