Astro Predictions: ശനിമാറ്റം ഈ രാശിക്കാർ കരുതിയിരിക്കണം, ജനുവരി 30 മുതൽ ജാഗ്രത പാലിക്കണം

Mon, 16 Jan 2023-6:43 pm,

30 വർഷത്തിന് ശേഷം ശനി കുംഭ രാശിയിലേക്ക് മാറുകയാണ്. മാറ്റം ചില രാശികളിൽ അശുഭ ഫലങ്ങളും മറ്റ് ചില രാശികളിൽ ശുഭ ഫലങ്ങളും നൽകുന്നു. ശനിയുടെ രാശിമാറ്റം എല്ലാ രാശി ചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും

 

 

ശനിയുടെ അസ്തമയത്തോടെ ജാഗ്രത പാലിക്കേണ്ട ചില രാശിക്കാരെ കുറിച്ച് പരിശോധിക്കാം.

 

കർക്കിടക രാശിക്കാർക്ക് തങ്ങളുടെ പ്രൊഫഷണൽ രംഗത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബിസിനസുകാർക്ക് ലാഭം കുറവായിരിക്കും. നിക്ഷേപത്തിന് പ്ലാൻ ചെയ്യുന്നവർ കുറച്ച് നാളത്തേക്ക് അതൊന്ന് മാറ്റി വെക്കുന്നത് നന്നായിരിക്കും.

ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. പാഴ് ചിലവുകൾ പരമാവധി ഒഴിവാക്കുക. അല്ലെങ്കിൽ വായ്പ എടുക്കേണ്ടി വരും. ദാമ്പന്ത്യ ജീവിതത്തിൽ ചില സ്വര ചേർച്ചകൾ വന്നേക്കാം. കരുതിയിരിക്കുക. 

വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളും മാനസികമായി ചില ബുദ്ധിമുട്ടുകളും ഉണ്ടാവും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ഇക്കാലയളവിൽ ആർക്കും കടം കൊടുക്കാതിരിക്കുക. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുകയും കരിയറിൽ കൂടുതൽ ജാഗ്രത പാലിക്കുകയും വേണം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link