Astro Tips for Money: സ്ത്രീകള്‍ കുളിയ്ക്കാതെ ഒരിയ്ക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, സമ്പന്നകുടുംബം പോലും ദാരിദ്ര്യത്തില്‍ മുങ്ങും...!!

Wed, 07 Sep 2022-8:59 pm,

സ്ത്രീകൾ ഒരിക്കലും കുളിക്കാതെ തുളസിചെടിയ്ക്ക്‌  വെള്ളം നല്‍കരുത്. തുളസിയെ പൂജനീയമായി കണക്കാക്കുന്നു, അശുദ്ധമായ കൈകളാൽ തൊടുകയോ കുളിക്കാതെ വെള്ളം നല്‍കുകയോ ചെയ്യുന്നത് ലക്ഷ്മീദേവിയെ കോപിപ്പിക്കും എന്നാണ് വിശ്വാസം.  അതിനാല്‍ കുളിക്കാതെ തുളസിയിൽ തൊടുകയോ വെള്ളം നല്‍കുകയോ ചെയ്യരുത്

സ്ത്രീകൾ കുളിക്കാതെ അടുക്കളയിൽ പ്രവേശിക്കരുത്. നമുക്ക് ഊർജം ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്. അശുദ്ധമായ ശരീരം  ഭക്ഷണത്തില്‍  നിഷേധാത്മകത നൽകുന്നു. അതിനാൽ, സ്ത്രീകൾ എപ്പോഴും കുളി കഴിഞ്ഞ് വേണം ഭക്ഷണം തയ്യാറാക്കാന്‍.  കൂടാതെ, കുളിക്കാതെ ഭക്ഷണം പാകം ചെയ്യുന്നത് അമ്മ അന്നപൂർണയോടുള്ള അപമാനമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മീദേവിയുടെ രൂപമായിട്ടാണ് അന്നപൂർണയെ  കണക്കാക്കുന്നത്.  ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മീദേവിയെ കോപിപ്പിക്കുകയും വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു. 

കുളിക്കാതെ ഭക്ഷണം കഴിക്കാൻ പാടില്ല. സ്ത്രീകൾക്കും ഇതേ നിയമം ബാധകമാണ്. കുളിക്കാത്തത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഒരു വ്യക്തിയെ മടിയനാക്കുകയും ചെയ്യുന്നു. കുളി ഊർജം പകരുകയും നല്ല ചിന്തകൾ മനസ്സിൽ രൂപപ്പെടുത്തുകയും ചെയ്യും. 

അതുപോലെ രാവിലെ എഴുന്നേറ്റയുടൻ മുടി ചീകുന്ന ശീലം ചിലർക്കുണ്ട്, ഈ ശീലം സ്ത്രീകൾക്ക് ഒട്ടും നല്ലതല്ല. സ്ത്രീകൾ അതിരാവിലെ കുളിച്ചതിന് ശേഷം മാത്രമേ മുടി ചീകാവൂ എന്നാണ് പറയുന്നത്.

ലക്ഷ്മീദേവിയുടെ രൂപമായാണ് സമ്പത്ത് കണക്കാക്കപ്പെടുന്നത്. കുളിക്കാതെ പണം കൈകൊണ്ട് തൊടുന്നത് ലക്ഷ്മീദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്.  ഇത് ഒരു വ്യക്തിയെ ദരിദ്രനാക്കുന്നു. സ്ത്രീകൾ കുളിക്കാതെ ഒരിക്കലും പണത്തിൽ തൊടരുത്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link