Astrology 2025: മറ്റുള്ളവരെ ഭരിക്കാന്‍ കഴിവുള്ളവർ; രാജാവിനെ പോലും കടത്തിവെട്ടുന്ന നാളുകാര്‍
ചിങ്ങം: മകം, പൂരം, ഉത്രം 1/4: സൂര്യരാശിയായ ചിങ്ങത്തില്‍ പിറന്നവര്‍ ജന്മനാ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമകളാണ്. ജന്മം കൊണ്ടുതന്നെ നേതൃഗുണത്തിന് അര്‍ഹരായ ഇവര്‍ക്ക് മറ്റുള്ളവരെ നിയന്ത്രിക്കാനും അവരെ മുമ്പില്‍ നിന്ന് നയിക്കാനും സാധിക്കും.
വൃശ്ചികം: വിശാഖം 1/4, അനിഴം, തൃക്കേട്ട: തീക്ഷ്ണവും നിശ്ചയദാര്‍ഢ്യമുള്ളതും വളരെ ശ്രദ്ധാലുക്കളുമാണ് വൃശ്ചികം രാശിക്കാര്‍. അധികാരസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരായ ഇവര്‍ക്ക് ശക്തമായ വ്യക്തിത്വമായിരിക്കും ഉണ്ടാരിക്കുക. ബന്ധങ്ങളെയും പരിതസ്ഥിതിയെയും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഇവര്‍ക്ക് ഇഷ്ടമാണ്.
മകരം: ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2: അച്ചടക്കത്തിന്റെയും ഘടനയുടെയും ഗ്രഹമായ ശനിയുടെ രാശിയായ മകരത്തില്‍ ജനിച്ച ആളുകള്‍ മികച്ച തന്ത്രജ്ഞരും ആസൂത്രകരുമായിരിക്കും. ഇവര്‍ കൃത്യമായ ലക്ഷ്യങ്ങളോടെ കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും.
കുംഭം: അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4: കുംഭത്തില്‍ ജനിച്ച ആളുകള്‍ സര്‍ഗാത്മക കഴിവുകള്‍ ഉള്ളവരും സ്വന്തം കാലില്‍ നില്‍ക്കുന്നവരും നിലവിലെ വ്യവസ്ഥതിയെ ചോദ്യം ചെയ്യാന്‍ മടിക്കാത്തവരുമാണ്. പുതിയ ആശയങ്ങളും പുരോഗമന ചിന്താഗതിയും കൊണ്ട് എപ്പോഴും നേതൃസ്ഥാനം അലങ്കരിക്കുന്നവര്‍ ആണ്.
മേടം: അശ്വതി, ഭരണി, കാര്‍ത്തിക 1/4: മേടം രാശിയില്‍ ജനിച്ച ആളുകള്‍ ധൈര്യശാലികളും തന്റേടമുള്ളവരും ആയിരിക്കും. ഊര്‍ജത്തിന്റെയും സംഘര്‍ഷത്തിന്റെയും ഗ്രഹമായ ചൊവ്വയാണ് ഇവരുടെ ഗ്രഹം. മറ്റുള്ളവരെ നയിക്കാനും നേതൃസ്ഥാനത്ത് ഇരിക്കാനുമാണ് ഇവര്‍ക്കിഷ്ടം.
ഇടവം: കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2: ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ സുരക്ഷയ്ക്കും പ്രശ്‌നപരിഹാരത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ്. ഇവര്‍ ഒരു കാര്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ അത് മാറ്റാന്‍ പ്രയാസമാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏറ്റവും മുന്നിലാണ് ഇടവം രാശിക്കാര്‍. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)