Nakshatra predictions 2024: ഈ നക്ഷത്രക്കാർക്ക് കഷ്ടകാലം ഉടൻ അവസാനിക്കും...! ഈ കൂട്ടരിൽ നിങ്ങളുമുണ്ടോ?

Fri, 01 Mar 2024-6:10 pm,

1. മകയിരം : വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം ഏറെ ഗുണകരമാണ്. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയ്ക്കും ശമ്പള വര്‍ധനവിനുമെല്ലാം സാധ്യതയുണ്ട്. വിവാഹ കാര്യങ്ങള്‍ക്കും ഈ വര്‍ഷം അനുകൂലമാണ്.

 

2. പുണര്‍തം : അപ്രതീക്ഷിതമായ ധനഭാഗ്യമാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വിവാഹാലോചനകള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്. കള്ളന്‍മാരുടെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടും. സര്‍ക്കാരില്‍ നിന്ന് തടസങ്ങള്‍ മാറും.

 

3. ആയില്യം :  ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം നേട്ടങ്ങളുടേതാണ്. ജോലിക്കാര്യത്തില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മാറി താമസിക്കും. ദാമ്പത്യം സുന്ദരമായി മുന്നോട്ട് പോകും. കടം കൊടുത്തവര്‍ക്ക് പണം തിരികെ ലഭിക്കും. 

 

4. മകം : മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ധനലാഭത്തിനുള്ള സാധ്യത ഉണ്ട്. പ്രായോഗിക ബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ഗുണം ചെയ്യും. ദാമ്പത്യത്തിലും സഹോദരബന്ധത്തിലും പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറും. 

 

5. ചിത്തിര : മോശം കൂട്ടുകെട്ടുകളില്‍ നിന്ന് ചിത്തിര നക്ഷത്രക്കാര്‍ ഒഴിഞ്ഞു നില്‍ക്കണം. രോഗങ്ങള്‍ക്ക് അറുതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പാരിതോഷികങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സന്തോഷം നിറയും. 

 

6. വിശാഖം : വിശാഖം നക്ഷത്രക്കാരുടെ കഷ്ടപ്പാടുകള്‍ അവസാനിക്കാന്‍ പോകുന്ന വര്‍ഷമാണിത്. വിവാഹാലോചനകള്‍ ധാരാളം ലഭിക്കും. ഇഷ്ടപ്പെട്ട വ്യക്തിയെ ജീവിതപങ്കാളിയാക്കും. പ്രണയ ബന്ധങ്ങള്‍ ശക്തമാകും. ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link