Atal Bridge: സബർമതി നദീതീരത്തെ ബന്ധിപ്പിക്കുന്ന കൈറ്റ് തീം ഫൂട്ട് ഓവർ ബ്രിഡ്ജ്, ചിത്രങ്ങള്‍ കാണാം

Fri, 26 Aug 2022-10:14 pm,

സബര്‍മതി നദിയുടെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ്  2018 മാർച്ചിൽ സബർമതി റിവർഫ്രണ്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SRFDCL) ബോർഡ് അംഗീകരിച്ചാണ് നടപ്പാക്കിയത്. 

ഭംഗിയേറിയ ഈ പാലം പ്രധാനമായും കാൽനടയാത്രയ്ക്കായി വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ആളുകൾക്ക് ഇരിപ്പിട സൗകര്യവുമുണ്ട്.

ഗുജറാത്തില്‍ മകരസംക്രാന്തിയ്ക്ക് നടക്കുന്ന പട്ടംപറത്തൽ ഉത്സവം കേന്ദ്രീകരിച്ചാണ് പട്ടം തീമില്‍  പാലം നിർമ്മിച്ചിരിക്കുന്നത്. അകര്ഷമായ നിറങ്ങളിലുള്ള അലങ്കാരപ്പണികള്‍ പാലത്തിന്‍റെ ഭംഗി കൂട്ടുന്നു. 

പാലത്തിന്‍റെ  ആകാശ കാഴ്ച ഒരു ഭീമൻ മത്സ്യത്തെ പോലെയാണ്. പാലത്തിന് 300 മീറ്റർ നീളവും 10 മുതൽ 14 മീറ്റർ വരെ വീതിയുമുണ്ട്.  റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2,100 മെട്രിക് ടൺ ലോഹമാണ് പാലത്തിന്‍റെ  നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link