Atal Pension Yojana: മാസം വെറും 210 രൂപ, അതായത് 7 രൂപ പ്രതിദിനം നിക്ഷേപിച്ച് 5000 രൂപ പെൻഷൻ നേടാം...!!

Thu, 18 Mar 2021-6:37 pm,

ഈ പദ്ധതിയില്‍  ചേരുന്നതിന്   പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  18നും  40നും മധ്യേ പ്രായമുള്ള  ഇന്ത്യൻ പൗരനായ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.

 

എപി‌വൈ (APY) നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട്  റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA). 

 

ഈ പദ്ധതി പ്രകാരം, നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുന്നു. കുറഞ്ഞത് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക ലഭിക്കുക. അതിനാല്‍ എതരയും പെട്ടെന്ന് ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ അത്രയും പ്രയോജനകരം.

18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം.  അതായത് പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5,000 രൂപ വീതം പെൻഷൻ ലഭിക്കും. അതേ സമയം 1,000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയാകും.  

 

2015ലാണ് കേന്ദ്ര സർക്കാർ  ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ ചേരാന്‍ സേവി൦ഗ് സ് ബാങ്ക്  അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link