Alert: ATM ലേക്ക് പോകുന്നതിനുമുമ്പ് അക്കൗണ്ട് പരിശോധിക്കുക, ഇടപാട് പരാജയപ്പെട്ടാൽ ചാർജ്ജ് ഈടാക്കും!
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെങ്കിൽ. എടിഎമ്മിൽ നിന്ന് ഇടപാട് പരാജയപ്പെട്ടാൽ നിങ്ങൾ 20 രൂപയും ജിഎസ്ടിയും പ്രത്യേകം നൽകേണ്ടിവരും. ഇതിനായി നിങ്ങൾ എസ്‌ബിഐയുടെ ATM ഉപയോഗിച്ചാലും അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിന്റെ ATM ഉപയോഗിച്ചാലും ശരി ഈ ചാർജ് നൽകേണ്ടിവരും. എസ്‌ബിഐ എല്ലാ മാസവും 5 ഇടപാടുകൾ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നു. ഇനി നിങ്ങൾ മറ്റൊരു ബാങ്കിൽ എസ്‌ബിഐ എടിഎം ഉപയോഗിക്കുകയാണെങ്കിൽ 3 ഇടപാടുകൾ സൗജന്യമാണ്. ഇതിന് മുകളിൽ നിങ്ങൾ നടത്തുന്ന ഓരോ ഇടപാടിനും 10 രൂപയും ജിഎസ്ടിയും നൽകണം. മറ്റ് ബാങ്കിന് ഇത് 20 രൂപയും ജിഎസ്ടിയും ആണ്.
ICICI Bank ഉം അക്കൗണ്ടിലെ ബാലൻസ് കുറവായി Transaction failed ആയാൽ നിരക്ക് ഈടാക്കും. ഇത്തരം ഇടപാടുകൾക്ക് 25 രൂപയാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത്.
HDFC Bank ന്റെ ഉപഭോക്താക്കൾക്ക് ലോകത്തെവിടെ വേണമെങ്കിലും ATM ഉപയോഗിക്കാം എന്നാൽ ബാലൻസ് കുറവ് കാരണം (insufficient funds) ഇടപാട് പരാജയപ്പെട്ടാൽ ഉപയോക്താക്കൾ 25 രൂപ ചാർജ്ജും GST യും നൽകേണ്ടിവരും. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മുകളിൽ 5 ഇടപാടുകൾ സൗജന്യമാണ് എന്നാൽ മറ്റ് ബാങ്കുവഴിയുള്ള എടിഎമ്മുകളിൽ നിന്നും 3 ഇടപാടുകൾ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകൾക്ക് 20 രൂപ ചാർജ്ജ് ഈടാക്കും, ഇതിൽ നികുതി ഉൾപ്പെടുന്നില്ല.
സർക്കാർ ഉടമസ്ഥതയിൽ നിന്നും സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിലെ (IDBI Bank) ഉപഭോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയോ കുറഞ്ഞ ബാലൻസ് കാരണം ഇടപാട് പരാജയപ്പെടുയോ ചെയ്താൽ പരാജയപ്പെട്ട ഓരോ ഇടപാടിനും 20 രൂപ ഫീസ് ഈടാക്കും ഇതിൽ നികുതി പ്രത്യേകം നൽകേണ്ടിവരും.
കുറഞ്ഞ ബാലൻസ് കാരണം ഇടപാട് പരാജയപ്പെട്ടാൽ യെസ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ നിന്നും 25 രൂപ ഈടാക്കുന്നു.
അതുപോലെ സ്വകാര്യ ബാങ്കുകളായ Kotak Mahindra Bank ഉം Axis Bank ഉം കുറഞ്ഞ ബാലൻസ് കാരണം ഇടപാട് പരാജയപ്പെട്ടാൽ (Transaction Failed) ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കുന്നു
ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക എന്നതാണ്. അതുവഴി നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് എത്രയാണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. ഒപ്പം അക്കൗണ്ടിന് SMS അലേർട്ടും സജീവമാക്കുക. ഇതുവഴി നിങ്ങളുടെ അക്കൗണ്ടിന്റെ ദൈനംദിന ചെലവുകളെക്കുറിച്ച് അപ്‌ഡേറ്റ് നിങ്ങൾക്ക് ലഭിക്കും. സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച തുക അറിയാൻ മിക്കവാറും എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനായി മിസ്ഡ് കോൾ ചെയ്തോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും ബാങ്കിന്റെ ഫോൺ നമ്പറിലേക്ക് ഒരു SMS അയച്ചോ നിങ്ങൾക്ക് നിങ്ങളുടെ ബാലൻസ് വിവരങ്ങൾ അറിയാൻ കഴിയും.