Guru Ast 2023: സൂക്ഷിക്കുക... ഒരു മാസത്തേക്ക് ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രം!

Wed, 29 Mar 2023-6:00 am,

മാർച്ച് 31 ന് വ്യാഴം അസ്തമിക്കുന്നതിലൂടെ പല രാശികളിൽ പെട്ടവരുടെ ജീവിതത്തിലും കൊടുങ്കാറ്റ് വീശും. വ്യാഴം ഒരു മാസത്തോളം ഈ അവസ്ഥയിൽ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഉയർച്ച താഴ്ചകൾ, ബുദ്ധിമുട്ടുകൾ മുതലായവ നേരിടേണ്ടിവരുന്നതെന്ന് നോക്കാം.

ധനു (sagittarius): ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ അസ്തമയം ധനു രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സമയം നിങ്ങൾ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അമ്മയുടെ ചെക്കപ്പ് ഇടയ്ക്കിടെ ചെയ്തുകൊണ്ടേയിരിക്കുക. റിലേഷൻഷിപ്പിൽ ജീവിക്കുന്നവർക്ക് ഈ സമയം ബുദ്ധിമുട്ടായിരിക്കും.

മിഥുനം (Gemini): വ്യാഴത്തിന്റെ അസ്തമനം ഈ രാശിയിലെ വ്യവസായികൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ രാശിയിലുള്ള ആളുകൾക്ക് ബിസിനസ്സിലോ പങ്കാളിത്ത ബിസിനസോ ചെയ്യുന്നതിലൂടെ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുക, ഒരു തരത്തിലുള്ള തർക്കത്തിലും ഏർപ്പെടരുത്.

കന്നി (Virgo):  ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. ഇണയുമായി എന്തെങ്കിലും തർക്കമുണ്ടാകാം ജാഗ്രത പാലിക്കുക. ഈ കാലയളവിൽ പല പ്രശ്നങ്ങളും നിങ്ങളെ വലയം ചെയ്യും. അതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ നന്നായി പെരുമാറുക.

 

മീനം (Pisces):  ഈ രാശിയിൽ വ്യാഴം അസ്തമിക്കാൻ പോകുകയാണ്. ഈ സമയത്ത് ഈ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. മാത്രമല്ല ജോലിസ്ഥലത്തും നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിഭാരം ഉണ്ടാകും, അതിനാൽ നിങ്ങൾക്ക് കുടുംബത്തിന് കുറച്ച് സമയം മാത്രമേ നൽകാൻ കഴിയൂ. സാമ്പത്തിക സ്ഥിതി ദുർബലമാകും. പണം ലഭിക്കുന്നതിൽ പരാജയപ്പെടും.  അതുകൊണ്ടുതന്നെ ഈ സമയത്ത് പണവുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങളൊന്നും എടുക്കരുത്.

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ സംസാരം ഈ കാലയളവിൽ അൽപ്പം മോശമായേക്കാം. അത് അടുത്ത ആളുകളുമായുള്ള നിങ്ങളുടെ ബന്ധം നശിപ്പിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. ആത്മവിശ്വാസത്തിലും കുറവുണ്ടാകും. ഈ കാലയളവിൽ നിക്ഷേപം നടത്തരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link