Vastu Tips: ഈ 5 മൃഗങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും, ഇവയെ വളര്‍ത്തുന്നത് വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്തും

Tue, 29 Mar 2022-11:14 pm,

നായകള്‍ 

നായ ഭൈരവന്‍റെ സേവകനാണെന്നാണ് പുരാണത്തില്‍ പറയുന്നത്.  നായയെ വളർത്തിയാൽ ലക്ഷ്മീദേവി വീട്ടിൽ കുടികൊള്ളുമെന്നാണ് വിശ്വാസം. കൂടാതെ, പണത്തിന്‍റെ വരവിനുള്ള വഴിയും തുറക്കുന്നു. നായ വീട്ടിലുള്ളത്  കുടുംബാംഗങ്ങളുടെമേല്‍ ഉണ്ടാവാനിടയുള്ള  പ്രതിസന്ധിയെ തടുക്കുമെന്നും പറയപ്പെടുന്നു.     

മത്സ്യം

വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ മത്സ്യം വളര്‍ത്തുന്നത് ഐശ്വര്യമാണ്. മത്സ്യം വളർത്തിയാൽ വീട്ടിലെ ദാരിദ്ര്യം മാറും. അതോടൊപ്പം വീട്ടിൽ പോസിറ്റീവ് എനർജിയും ഉണ്ടാകും. അക്വേറിയത്തിൽ സ്വർണ്ണ നിറമുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.  അതുകൂടാതെ അക്വേറിയത്തിൽ സൂക്ഷിക്കുന്ന കറുത്ത മത്സ്യം കുടുംബത്തിന് നേര്‍ക്ക് വരാനിരിയ്ക്കുന്ന പ്രതിസന്ധി ഒഴിവാക്കും. 

കുതിര വാസ്തു ശാസ്ത്ര പ്രകാരം കുതിരയെ വളര്‍ത്തുന്നത് വളരെ ഭാഗ്യമാണ്.  കുതിര വളരെ ശക്തിശാലിയും ബുദ്ധിശക്തിയുമുള്ള മൃഗമാണ്. കുതിരയെ വളര്‍ത്താന്‍ സാധ്യമല്ലെങ്കിൽ, കുറഞ്ഞത് ഒരു കുതിരയുടെ ചിത്രമോ പ്രതിമയോ വീടുകളില്‍ സ്ഥാപിക്കാം. ഇത് ഏറെ ശുഭാമാണ്.  

ആമ വാസ്തു ശാസ്ത്ര പ്രകാരം ആമ ശുഭ സൂചകമാണ്.  ആമയെ വളര്‍ത്തുന്നത് ഭാഗ്യമാണ്. ആമ  വീട്ടിലുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശുഭമായി നടക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ, ആമയെ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ  ലക്ഷ്മിദേവി പ്രസാദിക്കും.  

 

മുയൽ വാസ്തു ശാസ്ത്രത്തിൽ, മുയലിനെ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. മുയലിനെ വളർത്തുന്നതിലൂടെ വീടിന്‍റെ  നെഗറ്റീവ് എനർജി ഇല്ലാതാകുന്നു. മുയലിനെ വളര്‍ത്തിയാല്‍  വീട്ടിൽ സന്തോഷം നിലനിൽക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link