Pregnancy: ഗർഭകാലത്ത് സ്ത്രീകൾ ഈ ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കുക
ഗർഭകാലത്ത് സ്ത്രീകൾ മദ്യപ്പിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും. ഗർഭസ്ഥ ശിശുവിൻ്റെ മസ്തിഷ്ക വളർച്ചയെ ബാധിക്കുകയും വൈകല്യങ്ങൾ ഉണ്ടാകുകയും ചെയ്യാം.
വൃത്തിയായി കഴുകാത്ത പച്ചക്കറികളിലും പഴങ്ങളിലും ടോക്സോപ്ലാസ, ഇ.കോളി എന്നീ അപകടകരമായ ബാക്ടീരിയകളുണ്ടാകും. ഗർഭകാലത്ത് ഇവ കഴിക്കുന്നത് ദോഷകരമാണ്.
പാസ്ചറൈസ് ചെയ്യാത്ത പാൽ, ചീസ്, മറ്റ് പാലുൽപ്പന്നങ്ങളിൽ ലിസ്റ്റീരിയ പോലത്തെ ദോഷകരമായ ബാക്ടീരിയകളുണ്ടാകും. ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരമാണ്.
വേവിക്കാത്ത മാംസം കഴിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. സാൽമൊണെല്ല അല്ലെങ്കിൽ ടോക്സോപ്ലാസ്മ പോലെയുള്ള ബാക്ടീരിയകൾ ഇതിലുണ്ടാകും. ഇത് ഗർഭസ്ഥ ശിശുവിനെയും അമ്മമാരെയും ദോഷകരമായി ബാധിക്കും.
അയല, ശ്രാവ് തുടങ്ങിയ ചില മത്സ്യങ്ങളിൽ ഉയർന്ന മെർക്കുറി അംശം അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് ഉയർന്ന മെർക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ വളരുന്ന നാഡീവ്യവസ്ഥയെ ബാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)