Ayurvedic Herbs: ഈ ആയുർവേദ ഔഷധങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാണോ? ഇല്ലെങ്കിൽ ഉടൻ തന്നെ ഭാഗമാക്കൂ!
ആയുർവേദ ഔഷധങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിവിധ അണുബാധകളെ ചെറുക്കുന്നതിനും ഗുണം ചെയ്യുന്നു.
ബ്രഹ്മി ഓർമ്മശക്തി മികച്ചതാക്കാനും സമ്മർദ്ദവും ഉത്കണഠയും കുറയ്ക്കാനും മികച്ചതാണ്.
ദഹനം മികച്ചതാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ശ്വസനാരോഗ്യം മികച്ചതാക്കാനും ഇഞ്ചി ഗുണം ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്താനും സന്ധി വേദന കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും മഞ്ഞൾ നല്ലതാണ്.
തുളസി സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശ്വസനാരോഗ്യത്തെ മികച്ചതാക്കുന്നു.
വേപ്പില ശരീരത്തിലെ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)