Saturn Transit 2023: ശനി കുംഭ രാശിയിലേക്ക് പ്രവേശിക്കുമ്പോൾ സൂക്ഷിക്കേണ്ടത് ഈ 3 രാശിക്കാർ!
കുംഭം: ജ്യോതിഷ പ്രകാരം ശനി എല്ലാ രാശികളിലും രണ്ടര വർഷത്തോളം നിൽക്കും. ജനുവരിയിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും ഇതോടെ കുംഭ രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകുന്ന ഏഴരശനി തുടങ്ങും. ശനി 2025 വരെ ശനി ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നൽകും. ശേഷം ഏഴരശനിയുടെ മൂന്നാം ഘട്ടം ആരംഭിക്കും. ഏഴര ശനിയിൽ നിന്നും കുംഭം രാശിക്കാർക്ക് 2028 ഫെബ്രുവരി 23 നായിരിക്കും മോചനം ലഭിക്കുക. എന്തായാലും 2025 മാർച്ച് വരെ ഈ രാശിക്കാർക്ക് പണം, ആരോഗ്യം, ബന്ധങ്ങൾ എന്നിവയുടെ കാര്യത്തിൽ ജാഗ്രതയുണ്ടാകണം. ഇവർ കോപം ഒഴിവാക്കുകയും ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുകയും വേണം.
മകരം: മകരം രാശിക്കാർക്ക് 2023 ജനുവരിയിൽ ആരംഭിക്കുന്ന ശനി സംക്രമണത്തിൽ ഏഴരശനിയുടെ മൂന്നാം ഘട്ടം ആരംഭിക്കും. മൂന്നാം ഘട്ടം രണ്ടാം ഘട്ടത്തിനേക്കാൾ ബുദ്ധിമുട്ടുകൾ കുറവാണെങ്കിലും. ഈ സമയത്തും മകരം രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. ശേഷം 2029 മാർച്ചിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങുകയും നല്ല ദിവസങ്ങൾ ആരംഭിക്കുകയും ചെയ്യും.
മീനം: മീനം രാശിക്കാർക്കും ശനിയുടെ ഈ രാശിമാറ്റത്തിലൂടെ ഏഴര ശനി തുടങ്ങും. ഇവരിൽ ഏഴര വർഷത്തേക്ക് ശനിയുടെ ദുഷിച്ച കണ്ണ് പതിയും. അതുകൊണ്ടുതന്നെ ഇവർ ഈ സമയം ശനിദേവനെ പ്രീതിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. നല്ല കാര്യങ്ങൾ ചെയ്യണം, പാവപ്പെട്ടവരെ സഹായിക്കണം. തൊഴിലാളികളെയും കീഴുദ്യോഗസ്ഥരെയും പീഡിപ്പിക്കുന്നത് ഒഴിവാക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)