Bank Customer Alert: ഏപ്രിൽ 1 മുതൽ പഴയ ചെക്ക് ബുക്ക്- IFSC, MICR Codes എന്നിവ പ്രവർത്തിക്കില്ലെന്ന് RBI
പഴയ IFSC കോഡും MICR കോഡും മാറ്റിസ്ഥാപിക്കാൻ ബാങ്ക് എല്ലാ അക്കൗണ്ട് ഉടമകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പഴയ കോഡ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് 2021 മാർച്ച് 31 മുതൽ പണം ഇടപാട് നടത്താൻ കഴിയില്ല.
പിഎൻബിയിൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് (OBC), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (UBI) എന്നീ രണ്ട് സർക്കാർ ബാങ്കുകളുടെ ലയനം നടന്നിട്ടുണ്ട്. ലയനം 2020 ഏപ്രിൽ 1 മുതൽ നടന്നു. അവരുടെ ഉപഭോക്താക്കൾ ഇപ്പോൾ പിഎൻബിയുമായി ചേർന്നിരിക്കുന്നു. ഈ ലയനത്തിനുശേഷം ഇത് രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി. ഇതിനുശേഷം ഈ ബാങ്കുകളുടെ ഉപഭോക്താക്കളോട് ഇപ്പോൾ പുതിയ ചെക്ക്ബുക്കും IFSC, MICR കോഡും വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്
ബാങ്ക് പങ്കുവെച്ച ട്വീറ്റിൽ ടോൾ ഫ്രീ നമ്പറും പങ്കിട്ടിട്ടുണ്ട്. ആ നമ്പരിൽ നിങ്ങൾക്ക് കോൾ ചെയ്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ നേടാം. ലയനത്തിനുശേഷം പിഎൻബിയിൽ ചേർന്ന രണ്ട് ബാങ്കുകളിലെയും ഉപഭോക്താക്കൾക്ക് ഇനി പുതിയ ചെക്ക്ബുക്കും, ഐഎഫ്‌എസ്‌സി കോഡും ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഏത് വിവരത്തിനും നിങ്ങൾക്ക് ബാങ്കിന്റെ ടോൾ ഫ്രീ നമ്പറായ 18001802222/18001032222 എന്ന നമ്പറിലും വിളിക്കാം. ഏപ്രിൽ 1 മുതൽ പഴയ ചെക്ക്ബുക്കുകളും പഴയ ഐ.എഫ്.എസ്.സി കോഡുകളും പ്രവർത്തിക്കില്ലെന്ന് ബാങ്ക് ഉപഭോക്താക്കളോട് പറഞ്ഞു.
ഇത് മാത്രമല്ല സർക്കാർ സിൻഡിക്കേറ്റ് ബാങ്കിനെ (Syndicate bank) കാനറ ബാങ്കുമായി (Canara Bank) ലയിപ്പിക്കുകയും അലഹബാദ് ബാങ്കിനെ (Allahabad Bank) ഇന്ത്യൻ ബാങ്കുമായി (Indian Bank) ലയിപ്പിക്കുകയും ചെയ്തു.