beaches in Kerala: അവധിക്കാലത്ത് അടിച്ച് പൊളിക്കാൻ ഈ മനോഹര തീരങ്ങളിലേക്ക് പോയാലോ....
തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് വർക്കല ബീച്ച്. 2000 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രവും ശിവഗിരി മഠവും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട ബീച്ചാണ് ശംഖുമുഖം. ഇവിടുത്തെ സൂര്യാസ്തമയം മനോഹരമായ കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും സവിശേഷ നിര്‍മിതികളില്‍ ഒന്നായ മത്സ്യകന്യക ശില്പവും ഇവിടുത്തെ പ്രത്യേകതയാണ്.
പുഴയുടെയും കടലിന്റെയും സംഗമസ്ഥാനമായ അഴിമുഖത്തിന് പേരു കേട്ടതാണ് തൃശ്ശൂരിലെ ചാവക്കാട് ബീച്ച്. സമീപത്തുള്ള വിളക്കുമാടവും ബീച്ചിന്റെ മറുവശത്തുള്ള രാമച്ചപ്പാടവും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബിച്ചാണ് മുനമ്പം. പിക്‌നിക്കുകള്‍ക്കും ട്രെക്കിംഗിനും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ മുനമ്പം ബീച്ചിന് ചുറ്റിലുമുണ്ട്.
കണ്ണൂരിലെത്തുന്ന സന്ദര്‍ശകരുടെ ഹൃദയം കവരുന്ന ബീച്ചാണ് മീൻ കുന്ന് ബീച്ച്. ഇവിടെ വരുന്നവർക്ക് ചുറ്റുമുള്ള ചെറിയ കുടിലുകളില്‍ നിന്നുള്ള ഭക്ഷണങ്ങൾ കഴിച്ച് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാം.
കോഴിക്കോടിലെ അതിമനോഹരവും നന്നായി പരിപാലിക്കപ്പെടുന്നതുമായ തീരമാണ് കൊളാവി ബീച്ച്. നീന്തല്‍ക്കാരുടെ പറുദീസയായി ഇവിടം കണക്കാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളുടെ സാനിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്.