Belly Fat Loss: അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം... ഈ മാജിക് ഡ്രിങ്ക്സ് കുടിച്ചാൽ
വ്യായാമവും ശരിയായ ഭക്ഷണക്രമവും പിന്തുടരുന്നത് വഴി മാത്രമേ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കൂ. ഇതിനായി വിവിധ ആരോഗ്യകരമായ പാനീയങ്ങളും സഹായിക്കും.
ചീര ജ്യൂസിൽ കലോറി കുറവാണ്. ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ചീര ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വെള്ളരിക്കയിൽ ജലാംശം ധാരാളമുണ്ട്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇവയിലെ ഡയറ്ററി ഫൈബർ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
സെലറി ജ്യൂസ് ജലാംശം ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമാണ്. ഇത് ദഹനം മികച്ചതാക്കാനും ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
കാരറ്റ് ജ്യൂസ് നാരുകളാൽ സമ്പുഷ്ടമാണ്. ഇവയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ച പാനീയമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)