Turmeric milk: പാലും പഴവും അല്ല...ഇനി പാലും മഞ്ഞളും; അറിയാം മഞ്ഞൾ പാലിന്റെ ഗുണങ്ങൾ
മഞ്ഞളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കുർക്കുമീൻ എന്ന സംയുക്തമുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
മഞ്ഞൾ പാൽ കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നു.
ദിവസേന മഞ്ഞൾ പാൽ കുടിക്കുന്നത് ദഹനശേഷി വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ചർമസംരക്ഷണത്തിന് മഞ്ഞൾ പാൽ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും മുഖക്കുരു ഇല്ലാതാക്കി മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
ദിവസേന മഞ്ഞൾ പാൽ കുടിക്കുന്നത് പേശികളെ ബലപ്പെടുത്താൻ സഹായകരമാണ്. ഇവ ശരീര വേദന കുറയ്ക്കുകയും സന്ധികളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
മാനസിക അവസ്ഥ മെച്ചപ്പെടുത്താൻ മഞ്ഞൾ പാൽ ഉത്തമമാണ്. അതിനോടൊപ്പം ഇവ വൈജ്ഞാനിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരിയായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)