Orange: ഓറഞ്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?
ഓറഞ്ചിൽ വിറ്റാമിന് സി ഉണ്ടെന്ന് നമ്മുക്ക് അറിയാം. അതുപോലെ തന്നെ ഓറഞ്ച് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും
ഓറഞ്ചിൽ B6 വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. അത് ഹീമോഗ്ലോബിന്റെ കൂട്ടുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള പോളിമെത്തോക്സൈലേറ്റഡ് ഫ്ലാവോണുകൾ കൊളെസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ചുകളിൽ അടങ്ങിയിട്ടുള്ള ഫൈബറുകൾ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.