ചില്ലറക്കാരനല്ല ഇഞ്ചി... ഗുണങ്ങളേറെ; അറിയാം ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ
ദിവസവും ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കും.
ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇഞ്ചി നീര് വെള്ളത്തിലോ തേനിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചതാണ്.
ഇഞ്ചി വെള്ളം ചെറിയ ചൂടോടെ കുടിക്കുന്നതും ഇഞ്ചി ചായ കുടിക്കുന്നതും തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകും.