Tomato Juice: തക്കാളി ജ്യൂസിന് ഇത്രയും ഗുണങ്ങളോ! ആള് നിസ്സാരക്കാരനല്ല കേട്ടോ..
തക്കാളിയിലുള്ള 'ലൈസോപീൻ', 'ബീറ്റ കെരോട്ടിൻ' എന്നീ ഘടകങ്ങളാണ് രോഗങ്ങളെയും അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്നു.
തക്കാളിയിലുള്ള വിറ്റമിൻ എ കണ്ണിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്. കാഴ്ചാശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും തക്കാളി സഹായിക്കുന്നു.
തക്കാളിയിലുള്ള 'ലൈസോപീൻ' നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകിടക്കുന്ന ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തക്കാളി ജ്യൂസ് ചർമ്മത്തിലെ ടാനിംഗ് നീക്കം ചെയ്യുകയും മുഖക്കുരു അകറ്റുകയും ചെയ്യുന്നു. തുറന്ന സുഷിരങ്ങൾ അടച്ച് ചർമ്മത്തെ സംരക്ഷിക്കുന്നു.
തക്കാളിയിലെ 'ലൈസോപീൻ' പ്രോസ്റ്റേറ്റ് ക്യാൻസര്‍, ബ്രെസ്റ്റ് ക്യാൻസര്‍ (സ്തനാര്‍ബുദം), ശ്വാസകോശാര്‍ബുദം, ആമാശയാര്‍ബുദം എന്നീ ക്യാൻസറുകളെ പ്രതിരോധിക്കാൻ സഹായിക്കും.
തക്കാളിയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാകാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)