ISL 2020-21 : 14 ഗോളും 8 അസിസ്റ്റുമായി റോയി കൃഷ്ണ സീസണിലെ മികച്ച താരം, ഇവരാണ് മറ്റ് മികച്ച താരങ്ങൾ
ഐഎസ്എൽ 2021-21 ലീഗ് ചാമ്പ്യന്മാരായി മുംബൈ സിറ്റി എഫ്സി. ഫൈനലിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് മുംബൈ സിറ്റി തങ്ങളുടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കപ്പ് ഉയർത്തിയത്. ബിപിൻ സിങ്ങാണ് മുംബൈയ്ക്കായി വിജയ ഗോൾ നേടിയത്
സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പരുസ്ക്കാരം എടികെ മോഹൻ ബഗാന്റെ റോയി കൃഷ്ണയ്ക്ക് ലഭിച്ചു. സീസണിൽ റോയി കൃഷ്ണ 14 ഗോളും എട്ട് അസിസ്റ്റുമാണ് നേടിയത്.
സീസണിലെ ടോപ് സ്കോറക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്ക്കാരം എഫ്സി ഗോവയുടെ ഇഗോർ അംഗൂളോയ്ക്ക് ലഭിച്ചത്. അംഗൂള റോയി കൃഷ്ണയ്ക്കൊപ്പം 14 ഗോളുകൾ നേടിയിരുന്നു.
മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുത്ത് എടികെയുടെ അരിന്ധം ഭട്ടാചാര്യയെയാണ്. 10 ക്ലീൻ ചിറ്റാണ് ഭട്ടാചാര്യയ്ക്ക് ലഭിച്ചത്
എമേർജിങ് പ്ലെയറായിട്ട് തെരഞ്ഞെടുത്തത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ യുവാതരം ലാലങ് മാവിയ അപൂയിയെയാണ്
വിന്നിങ് പാസ് ഓഫ് ദി സീസൺ ഗോവയുടെ ആൽബെർട്ടോ നൊഗുവേരയും സ്വന്തമാക്കി