ഇന്ത്യയിലെ പ്രധാന UPI payment ആപ്പുകൾ ഏതൊക്കെ?

Fri, 16 Apr 2021-5:38 pm,

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള യുപിഐ പേയ്മെന്റ് ആപ്പാണ് പേടിഎം. ലക്ഷകണക്കിന് ആളുകളാണ്  Paytm ഉപയോഗിക്കുന്നത്. അടുത്തിടെ Paytmന്റെ മാർക്കറ്റ് ഷെയർ 42 ശതമാനം വരെ ഉയർന്നിരുന്നു.

 

ഗൂഗിളിന്റെ യുപിഐ പേയ്മെന്റ് ആപ്പാണ് ഗൂഗിൾ പേയ് അല്ലെങ്കിൽ ജിപേയ്. ബാങ്കുമായുള്ള നേരിട്ടുള്ള ഇടപാടുകൾക്ക് ഗൂഗിൾ പേ സഹായിക്കും. മാത്രമല്ല മൊബൈൽ റീചാർജ് ചെയ്യാനും, വൈദ്യുതി ബില് അടയ്ക്കാനുമൊക്കെ ഈ ആപ്പ് ഉപയോഗിക്കാം.

 

ഇന്ത്യ സർക്കാരിന്റെ യുപിഐ പേയ്മെന്റ് ആപ്പാണ് ഭീം ആപ്പ്. 2016 നവംബറിനാണ് ഈ ആപ്പ് പുറത്തിറക്കിയത്. പൈസ ഉപയോഗിക്കാതെ ഓൺലൈൻ പേയ്മെന്റ് കൂട്ടാനാണ് ഈ ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയുടെ ആദ്യ  യുപിഐ പേയ്മെന്റ് ആപ്പാണ് ഭീം ആപ്പ്.

 

ഫ്ലിപ്പ്ക്കാർട്ട് പുറത്തിറക്കിയ യുപിഐ പേയ്മെന്റ് ആപ്പാണ് ഫോൺ പേ. 2015 ലാണ് ഫോൺ പേ അവതരിപ്പിച്ചത്. ബാങ്ക് ഇടപാടുകൾ നടത്താനും ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link