Bhaskar Yoga: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!
Bhaskar Yoga: സൂര്യന്റെയും ബുധന്റേയും രാശിമാറ്റം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങൾ നൽകും. സൂര്യനെ ആത്മാവ്, പിതാവ്, ബഹുമാനം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത് അതുപോലെ ബുധനെ യുക്തി, ബുദ്ധി, ഏകാഗ്രത മുതലായവയുടെ ഘടകമായിട്ടും കണക്കാക്കുന്നു
ഇതിലൂടെ രണ്ട് ഗ്രഹങ്ങളും ഏതെങ്കിലും തരത്തിലുള്ള രാജയോഗം സൃഷ്ടിക്കുകയാണെങ്കിൽ അതിൻ്റെ ഫലം എല്ലാ രാശിക്കാർക്കും ലഭിക്കും. ആഗസ്ത് മാസത്തിൽ ഇതിലൂടെ ഭാസ്കർ രാജയോഗം രൂപപ്പെടും.
ജ്യോതിഷ പ്രകാരം ആഗസ്ത് മാസത്തിൻ്റെ തുടക്കത്തിൽ ബുധൻ ചിങ്ങം രാശിയിലായതിനാൽ ഭാസ്കര രാജയോഗം രൂപപ്പെടുന്നു. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗത്തിലൂടെ ഗുണം ലഭിക്കുക എന്ന് നോക്കാം...
ജ്യോതിഷ പ്രകാരം, സൂര്യ രാശിയുടെ രണ്ടാം ഭാവത്തിൽ ബുധനും ബുധന്റെ പതിനൊന്നാം ഭാവത്തിൽ ചന്ദ്രനും ചന്ദ്രന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ വ്യാഴം നിൽക്കുമ്പോൾ ഭാസ്കരയോഗം ഉണ്ടാകും.
ഈ യോഗത്തിന്റെ രൂപീകരണത്തോടെ ജാതകന് നിർഭയനും, പണ്ഡിതനും, ആകർഷകനും, കഴിവുള്ളവനുമായി മാറുന്നു ഒപ്പം ആത്മവിശ്വാസവും വർദ്ധിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഈ രാശിയുടെ നാലാം ഭാവത്തിൽ സൂര്യനും അഞ്ചാം ഭാവത്തിൽ ബുധനും നിലനിൽക്കുന്നു. ഇതിലൂടെ ഭാസ്കരയോഗം ഈ രാശിക്കാർക്ക് ഒരുപാട് നേട്ടങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും, എല്ലാ മേഖലയിലും വിജയം, കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും
ചിങ്ങം (Leo): ഇവർക്കും ഭാസ്‌കര യോഗത്താൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും, ഈ സമയം വിദ്യാർത്ഥികൾക്ക് വളരെ നല്ല സമയമാണ്. ബിസിനസിൽ നേട്ടം കൊയ്യും.
വൃശ്ചികം (Scorpio): ഭാസ്‌കര രാജയോഗം ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ സമയം കൊണ്ടുവരും. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അവസാനിച്ചേക്കും, ജോലിയുള്ളവർക്ക് പ്രമോഷനോടൊപ്പം ഇൻക്രിമെന്റും ലഭിക്കും, ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അവസരം, നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും, ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന വരും നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)