Bhavana: ചുരിദാറിൽ അതിമനോഹരിയായി ഭാവന..! ചിത്രങ്ങൾ കാണാം
As long as there’s PINK in the world എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
പിങ്ക് നിറത്തിലുള്ള ചുരിദാറണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന.
സിദ്ധാർത്ഥ് ഭരതൻ, സുഹാസിനി, ജിഷ്ണു എന്നിവർ പ്രധാന വേഷത്തിലെത്തിയ നമ്മൾ എന്ന സിനിമയിലാണ് താരം ആദ്യമായി എത്തുന്നത്.
പുതുമുഖങ്ങളെ വെച്ച് കമൽ സംവിധാനം ചെയ്ത ചിത്രമാണ് നമ്മൾ. അതിൽ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
തന്റെ പതിനാറാം വയസ്സിലാണ് ഭാവന സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ഭാവന അഭിനയിച്ചു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ് ഭാവന.