Bhavana: കറുത്ത സാരിയിൽ അതിസുന്ദരിയായി ഭാവന, ചിത്രങ്ങൾ വൈറലാകുന്നു..

Sun, 11 Jul 2021-2:04 pm,

2017 ലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അതിന് ശേഷം 2018 കന്നഡ സംവിധായകനായ നവീനുമായി വിവാഹിതയായ ശേഷം കന്നഡ സിനിമ മേഖലയിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുള്ളത്. 

ഇൻസ്‌പെക്ടർ വിക്രം എന്ന കന്നഡ ചിത്രമാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം. ഇത് കൂടാതെ വേറെയും പുതിയ സിനിമകൾ റിലീസ് ആവാനുണ്ട്.

ഭാവന പണ്ടത്തേക്കാൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആക്റ്റീവ് ആണ്. തന്റെ സെൽഫികളും നവീനൊപ്പമുള്ള പുതിയ ചിത്രങ്ങളും സിനിമ വിശേഷങ്ങളും എല്ലാം അതിലൂടെയാണ് പങ്കുവെക്കാറുള്ളത്

ഇപ്പോഴിതാ സാരി ധരിച്ചുള്ള പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ഭാവന. കറുപ്പിൽ പൂക്കൾ ഷേഡുള്ള സാരിയാണ് ഭാവന ധരിച്ചിരിക്കുന്നത്

ആരാധകരെ പോലെ തന്നെ ഭാവനയുടെ കൂടെ വർക്ക് ചെയ്യുന്ന സഹതാരങ്ങളും ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്. നടിമാരായ ശില്പ ബാല, ഷംന കാസിം, രമ്യ നമ്പീശൻ, റിമി ടോമി തുടങ്ങിയവർ കമന്റുമായി എത്തിയിട്ടുണ്ട്.  

ഇവരെല്ലാം താരത്തിന്റെ ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link