Sudev Nair Wedding : നടൻ സുദേവ് നായർ വിവാഹിതനായി; വധു ഗുജറാത്ത് സ്വദേശിനി
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗറാണ് വധു
ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒരു പഞ്ചാബി കുടുംബത്തിൽ ഉൾപ്പെടുന്നയാളാണ് വധുവായ അമർദീപ് കൗർ.
ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹചടങ്ങിൽ സുദേവിന്റെയും അമർദീപിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെ സുഭദ്രയുടെയും മകനായ സുദേവ് ജനിച്ചതും വളർന്നതും മുംബൈയിലാണ്
മോഡലിങ്ങിലൂടെയാണ് സുദേവ് സിനിമയിലേക്കെത്തുന്നത്. ആദ്യ ചിത്രം ഇംഗ്ലീഷ് സിനിമയായ മില്യൺ ഡോളർ ആം ആണെന്നാണ് വിക്കിപീഡിയ നൽകുന്ന വിവരം. പിന്നീട് ബോളിവുഡിൽ ഗുലാബ് ഗ്യാങ് എന്ന ചിത്രത്തിലും അഭിനയിച്ചു.
സീരിയൽ താരം എംബി പത്മകുമാർ ഒരുക്കിയ മൈ ലൈഫ് പാർട്ട്നെർ എന്ന ചിത്രത്തിലൂടെയാണ് സുദേവ് മലയാളത്തിലേക്കെത്തുന്നത്.
മൈ ലൈഫ് പാർട്ട്നെറിലെ അഭിനയത്തിന് സുദേവ് നായർക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു.
പിന്നീട് അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മ പർവ്വം, സിബിഐ 5 ദി ബ്രെയിൻ, കൊത്ത്, തുറമുഖം തുടങ്ങിയ ചിത്രങ്ങളിൽ സുദേവ് അഭിനയിച്ചിട്ടുണ്ട്
റിലീസിനൊരുങ്ങുന്ന തങ്കമണി എന്ന ദിലീപ് ചിത്രത്തിലും സുദേവ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്