7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ

Tue, 20 Aug 2024-12:12 pm,

തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ AICPI സൂചികയുടെ അർദ്ധവാർഷിക ഡാറ്റ അതായത് ജനുവരി മുതൽ ജൂൺ വരെയുള്ളത് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ജൂണിൽ 1.5 പോയിൻ്റ് വർധിച്ച് 141.5 ആയി ഉയർന്നിട്ടുണ്ട്.  ഇത് വലിയ ശമ്പള വർദ്ധനവിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ട്

അതിനിടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി മറ്റൊരു അപ്ഡേറ്റ് കൂടി സർക്കാർ വ്യക്തമാക്കിയിരുന്നു.  അതായത് കൊറോണ പ്രതിസന്ധിയുടെ സമയത്ത് താൽക്കാലികമായി നിർത്തിവച്ച DA കുടിശ്ശിക തിരികെ ലഭിക്കും എന്നാണ് വർത്തകർ വന്നിരുന്നതെങ്കിലും കേന്ദ്ര സർക്കാർ അത് ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സെപ്തംബർ ആദ്യവാരത്തിൽ DA എത്ര വർധിക്കുമെന്ന് കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ്   പ്രതീക്ഷിക്കുന്നത്.  ഇതിനായി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ഈ വർഷത്തെ രണ്ടാമത്തെ ഡിയർനസ് റിവിഷനിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ഡിയർനസ് റിലീഫും 3% വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ശേഷം മൊത്തം ക്ഷാമബത്ത 53% ആയി ഉയരും. ഇത് ഇവർക്ക് വൻ ശമ്പള വർദ്ധനവിന് കാരണമാകും

എന്നാൽ രണ്ടാമതൊരു കാര്യത്തിലും സർക്കാർ വ്യക്തമായ തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല കേന്ദ്ര സർക്കാർ ജീവനക്കാർ വളരെ നാളായി പ്രതീക്ഷിച്ചിരിക്കുന്ന 18 മാസത്തെ DA അരിയറിന്റെ വ്യക്തതയാണ്. അതിനി കിട്ടാൻ സാധ്യതയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പാർലമെന്റിൽ മൺസൂൺ സെഷനിൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ ഒരു ചോദ്യത്തിന് മറുപടിയായി 18 മാസത്തെ ഡിഎ കുടിശ്ശിക വിതരണം ചെയ്യാനുള്ള സാധ്യത ധനമന്ത്രാലയം തള്ളുകയായിരുന്നു. രാജ്യസഭാ എംപിമാരായ ജാവേദ് അലി ഖാനും റാംജി ലാൽ സുമനുമാണ് ഈ ചോദ്യം ഉന്നയിച്ചത്

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട ഡിയർനസ് അലവൻസ് (DA/DR ) 01.01.2020, 01.07.2020, 01.0.2021 എന്നിവയിൽ കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ അസാധാരണമായ സാമ്പത്തിക തകർച്ചയ്ക്കിടയിൽ സർക്കാർ ധനകാര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനാണ് തീരുമാനമെടുത്തത്. കൊറോണ പാൻഡെമിക്കിൻ്റെ ആഗോള സാമ്പത്തിക ആഘാതവും 2020 ൽ സർക്കാർ സ്വീകരിച്ച ക്ഷേമ നടപടികളും കാരണം 2020-21 സാമ്പത്തിക വർഷത്തിന് ശേഷവും ധനക്കമ്മി തുടർന്നു. അതിനാൽഇത് പ്രായോഗികമായി പരിഗണിക്കില്ല എന്നായിരുന്നു മറുപടി

ഡിഎ അരിയർ തുക പോലെ എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തിന്റെ കാര്യത്തിലും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതുവരെ ഒരു ഉത്തരം ലഭിച്ചിട്ടില്ല. എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ച ചോദ്യത്തിന് നിലവിൽ അതിൽ ചർച്ചയില്ലെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞതെങ്കിലും കണക്കുകൾ അനുസരിച്ചു പുതിയ ശമ്പള കമ്മീഷൻ 2026 ൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ വ്യക്തമാക്കി. 

 

18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച വാർത്ത കേന്ദ്ര ജീവനക്കാരെ നിരാശരാക്കിയിട്ടുണ്ട്. ഇത് ലഭിക്കാൻ വേണ്ടി ജീവനക്കാരുടെ വിവിധ സംഘടനങ്ങൾ വളരെ നാളായി സമരം ചെയ്യുകയാണ് എന്നതും ശ്രദ്ധേയമാണ്

ഇതിൽ ഒരാശ്വാസം എന്ന് പറയുന്നത് ജൂലൈ മുതലുള്ള DA വർധിപ്പിക്കും എന്നതാണ്. ഇത് 2024 ജനുവരി മുതൽ ജൂൺ വരെയുള്ള AICPI സൂചിക സ്‌കോറുകളെ ആശ്രയിച്ചിരിക്കും. ജൂണിൽ വരെ സ്‌കോർ 141.4 ൽ എത്തുകയും അതിലൂടെ DA 53.36 ആകുകയും ചെയ്തിട്ടുണ്ട്, അത്തരമൊരു സാഹചര്യത്തിൽ, DA 4% വർദ്ധിച്ചേക്കാം.  

ഇത്തവണ DA 3 ശതമാനം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.  ഇത് 2024 ജൂലൈ 1 മുതലുള്ളതാണ് നടപ്പിലാക്കുന്നത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ 53 ശതമാനമായി ഉയരും. ഇതിലൂടെ ഇവർക്ക്  വൻ ശമ്പള വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്. പക്ഷെ ഇക്കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link