Parivartan Yoga: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, സമ്പത്തും സമൃദ്ധിയും വർധിക്കും!

Sun, 27 Oct 2024-8:32 pm,

Guru Shukra Gochar 2024 Parivartan Rajyog: ശുക്രൻ്റെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ  ബാധിക്കാറുണ്ട്. 26 ദിവസങ്ങൾക്ക് ശേഷം ശുക്രൻ അതിൻ്റെ രാശിയിൽ മാറ്റം വരുത്തും. നവംബർ മാസത്തിൽ ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും.

വ്യാഴത്തിന്റെ രാശിയിൽ പ്രവേശിക്കുന്നത് മൂലം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ശരിക്കും പറഞ്ഞാൽ ശുക്രനും വ്യാഴവും ഇരുവരുടെയും രാശിയിൽ സ്ഥിതിചെയ്യും. ഇത്തരമൊരു സാഹചര്യത്തിലാണ് പരിവർത്തൻ രാജയോഗം രൂപപ്പെടുന്നത്.

ഈ യോഗത്തിൽ രണ്ട് ഗ്രഹങ്ങളും പരസ്പരം ഭവനത്തെ ശക്തമാക്കുന്നു. പരിവർത്തൻ യോഗയുടെ രൂപീകരണത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്കാണ് കൂടുതൽ ഗുണം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.

 

നവംബർ 7 ന് പുലർച്ചെ 3:39 ന് വ്യാഴത്തിൻ്റെ രാശിയായ ധനു രാശിയിൽ ശുക്രൻ പ്രവേശിക്കും. ഡിസംബർ 28 വരെ ഇവിടെ തുടരും. ശുക്രൻ്റെ രാശിയായ ഇടവത്തിലാണ് ഈ സമയം വ്യാഴം നിൽക്കുന്നത്.

മേടം (Aries): ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രൻ എത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ പരിവർത്തൻ യോഗ ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, കരിയർ മേഖലയിൽ ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, കഠിനാധ്വാനം വിലമതിക്കപ്പെടും. സ്ഥാനക്കയറ്റത്തോടൊപ്പം ഇൻക്രിമെൻ്റും ലഭിക്കും.

മിഥുനം (Gemini):  ഇവർക്കും പരിവർത്തന രാജയോഗം പ്രത്യേക നേട്ടങ്ങൾ നൽകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല സമയം ചെലവഴിക്കും. ജോലി കാരണം ധാരാളം യാത്രകൾ ചെയ്യേണ്ടി വരും ഇതിലൂടെ ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കും, ബിസിനസ്സിലും ധാരാളം ലാഭം നേടും. ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിമികച്ചതാകും. പ്രണയ ജീവിതം നല്ലതായിരിക്കും. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ജാഗ്രത വേണം.

മകരം (Capricorn): ശുക്ര സംക്രമണം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ശുക്രനോടൊപ്പം വ്യാഴത്തിൻ്റെ അനുഗ്രഹവും ഈ രാശിക്കാർക്ക് ലഭിക്കും. വിദേശത്ത് ജോലി ലഭിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് സംതൃപ്തി തോന്നും, ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളുടെ എതിരാളികൾക്ക് കടുത്ത മത്സരം നൽകും. ബിസിനസ്സിൽ ധാരാളം ലാഭം നേടാനാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link