8th Pay Commission: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...

Mon, 12 Aug 2024-7:29 am,

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും ധനമന്ത്രാലയത്തിന് നിരവധി തവണ കത്തുകൾ എഴുതിയിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു വലിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്

സാധാരണയായി ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ 10 വർഷം കൂടുമ്പോഴാണ് ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. ഇതുവരെ കേന്ദ്ര സർക്കാർ 7 ശമ്പള കമ്മീഷനുകൾ രൂപീകരിച്ചിട്ടുണ്ട്.  ഇതിൽ ഏഴാം ശമ്പള കമ്മീഷൻ 2014 കേന്ദ്ര സർക്കാർ രൂപീകരിച്ചത്. തുടർന്ന് രണ്ട് വർഷത്തിന് ശേഷം അതായത് 2016 ൽ ഇത് നടപ്പിലാക്കി. ഇതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 നാണ് നടപ്പിലാക്കേണ്ടത്‍.

അതുകൊണ്ടു തന്നെ മോദി സർക്കാർ നിലവിൽ ഇപ്പോൾ എട്ടാം ശമ്പള കമ്മീഷനായി വിജ്ഞാപനം പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കുകയും ചെയ്താൽ അത് 2026 ലായിരിക്കും പ്രാബല്യത്തിൽ വരുക. 10 വർഷത്തെ പാറ്റേൺ അനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുകയാണെങ്കിൽ ഇത് ഏകദേശം 48.62 ലക്ഷം ജീവനക്കാർക്കും 67.85 ലക്ഷം പെൻഷൻകാർക്കും 44.44% വർദ്ധനവ് ഉണ്ടാക്കും. എട്ടാം ശമ്പള കമ്മീഷൻ നടപ്പാകുന്നതോടെ ഫിറ്റ്‌മെൻ്റ് ഫാക്‌ടറും 2.57 ൽ നിന്നും 3.68 ആയി മാറും. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ 20,000 രൂപ മുതൽ 25,000 രൂപ വരെ വർദ്ധനവുണ്ടാകും.  അടിസ്ഥാന ശമ്പളം 18000 രൂപയാണ്.

 

എട്ടാം ശമ്പള കമ്മീഷനായി കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ നാളായി കാത്തിരിക്കുകയാണ്. ബജറ്റിന് ശേഷം എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ച് മോദി സർക്കാർ പാർലമെൻ്റിൽ നിലപാട് വ്യക്തമാക്കിയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയിരുന്നു. എങ്കിലും ജീവനക്കാർ ഇപ്പോഴും അതിന്റെ പ്രതീക്ഷയിലാണ്

ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് മുമ്പ് എംപ്ലോയീസ് കോൺഫെഡറേഷൻ, നാഷണൽ കൗൺസിൽ ഓഫ് ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറി, ഇന്ത്യൻ റെയിൽവേ ടെക്‌നിക്കൽ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ തുടങ്ങി വിവിധ ജീവനക്കാരുടെ സംഘടനകൾ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിരവധി കത്തുകൾ അയച്ചിരുന്നു.  അടുത്ത ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ അത് സാമ്പത്തികമായി ഏറെ സഹായകരമാകുമെന്നും അവർ കേന്ദ്ര സർക്കാരിനെ കത്തിലൂടെ അറിയിച്ചിരുന്നു.

 

ഇതിനിടെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തിറങ്ങിയിരുന്നു. ഇക്കാര്യത്തിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി തൻ്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. 

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നിയമസഭയിൽ വലിയ പരാമർശം നടത്തിയിരുന്നു. പുതിയ ശമ്പള കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളിൽ നിന്ന് സർക്കാരിന് കത്തുകളും അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പങ്കജ് ചൗധരി എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി

സാധാരണയായി കേന്ദ്രസർക്കാർ 10 വർഷം കൂടുമ്പോഴാണ് ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. 2014 ലാണ് കേന്ദ്ര സർക്കാർ ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2016 ൽ ഇത് നടപ്പിലാക്കി

അതുകൊണ്ടുതന്നെ നിലവിൽ മോദി സർക്കാർ എട്ടാം ശമ്പള കമ്മീഷനായി വിജ്ഞാപനം പുറപ്പെടുവിക്കുകയും അത് സ്ഥാപിക്കുകയും ചെയ്താൽ അത് 2026 ൽ പ്രാബല്യത്തിൽ വരും

10 വർഷത്തെ പാറ്റേൺ അനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുകയാണെങ്കിൽ ഇത് ഏകദേശം 48.62 ലക്ഷം ജീവനക്കാർക്കും 67.85 ലക്ഷം പെൻഷൻകാർക്കും 44.44% വർദ്ധനവ് ഉണ്ടാക്കും. എട്ടാം ശമ്പള കമ്മീഷൻ നടപ്പാകുന്നതോടെ ഫിറ്റ്‌മെൻ്റ് ഫാക്‌ടറും 2.57 ൽ നിന്നും 3.68 ആയി മാറും. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ 20,000 രൂപ മുതൽ 25,000 രൂപ വരെ വർദ്ധനവുണ്ടാകും.  അടിസ്ഥാന ശമ്പളം 18000 രൂപയാണ്.

എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റമുണ്ടാകും എന്നത് മാത്രമല്ല ഇവരുടെ DA, HRA, TA അലവൻസുകളും വർധിക്കും.  ഇതിലൂടെ ജീവനക്കാർക്ക് ബമ്പർ ശമ്പള വർദ്ധനവ് ഉണ്ടാകും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link