Big News..! Secret tunnel at Delhi !! ചെങ്കോട്ടയും ഡല്‍ഹി നിയമസഭാ മന്ദിരവും തമ്മില്‍ ബന്ധിപ്പിക്കുന്ന രഹസ്യ തുരങ്കം കണ്ടെത്തി... ചിത്രങ്ങള്‍ കാണാം

Fri, 03 Sep 2021-2:33 pm,

ചെങ്കോട്ടയെയും   ഡല്‍ഹി  നിയമസഭാ മന്ദിരത്തെയും   തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രഹസ്യ തുരങ്കം  (Secret Tunnel) കണ്ടെത്തി. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച തുരങ്കമാണ് ഇതെന്ന് ഡല്‍ഹി  നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അറിയിച്ചു.

സ്വാതന്ത്ര്യസമര സേനാനികളെ ഒരു സ്ഥലത്തുനിന്നും  മറ്റൊരു സ്ഥലത്തേയ്ക്ക്  നീക്കുമ്പോള്‍  ജനങ്ങളുടെ പ്രതിഷേധം   ഒഴിവാക്കാനായാണ്‌  ബ്രിട്ടീഷുകാർ ഈ രഹസ്യ തുരങ്കം  (Secret Tunnel) ഉപയോഗിച്ചിരുന്നത് എന്നാണ് അനുമാനം.

 

1912 -ൽ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയതിന് ശേഷമാണ്  ഡൽഹി നിയമസഭ മന്ദിരം ഉപയോഗിച്ചു തുടങ്ങിയത്.  1926 -ൽ ഇത് കോടതിയായി മാറി.  ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിൽ ഹാജരാക്കുന്നതിനായി ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്നാണ്  അനുമാനം.  

 

ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള ഒരു ഒരു തുരങ്കത്തെക്കുറിച്ച് കേട്ടുകേൾവി ഉണ്ടായിരുന്നു, ഞങ്ങൾ അതിന്‍റെ ചരിത്രം തിരയാൻ ശ്രമിച്ചു, പക്ഷേ വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍  വ്യക്തതയില്ല, ഡല്‍ഹി  നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍  പറഞ്ഞു. 

ഇപ്പോള്‍ ഈ തുരങ്കത്തിന്‍റെ  ആരംഭ സ്ഥാനമാണ് ഇപ്പൊൾ കണ്ടെത്തിയിരിയ്ക്കുന്നത്.   പക്ഷേ മെട്രോ പദ്ധതികളും മലിനജല പദ്ധതികളും  മൂലം  തുരങ്കത്തിന്‍റെ ഒട്ടുമിക്ക പാതകളും  തകർന്നിരിയ്ക്കുകയാണ്,  രാം നിവാസ് ഗോയല്‍  പറഞ്ഞു. . 

 

അടുത്ത വര്‍ഷം ആഗസ്റ്റ് 15 ന് മുന്‍പായി തുരങ്കം നവീകരിച്ച്‌ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രാം നിവാസ് ഗോയല്‍  പറഞ്ഞു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link