Rithu Manthra: ബിഗ് ബോസ് തരാം ഋതു മന്ത്രയുടെ കിടിലം ലൂക്ക് വൈറലാകുന്നു, ചിത്രങ്ങൾ കാണാം
ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് ഋതു മന്ത്രയുടേത്. മോഡലും അഭിനയത്രിയുമായ ഋതു പക്ഷേ ബിഗ് ബോസിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതയാകുന്നത്.
ആദ്യ ആഴ്ചകളിലെ മിന്നും പ്രകടനം കൊണ്ട് തന്നെ ഫാൻസ് ഗ്രൂപ്പുകൾ വന്ന ഒരു മത്സരാർത്ഥി ആയിരുന്നു ഋതു മന്ത്ര. പക്ഷേ അതുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല.
ഫൈനലിൽ വരെ എത്തിയ ഋതു മന്ത്ര ഏഴാം സ്ഥാനം നേടുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലും അതിന്റെ ഗുണം ഋതുവിന് ലഭിച്ചു. ധാരാളം ആരാധകരെ ലഭിച്ച ഋതു പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തു കൂടുതൽ സജീവമായി മാറി.
ചില സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിച്ച ഋതു, മോഡലായ പല ബ്രാൻഡുകൾക്ക് വേണ്ടിയും തിളങ്ങിയിട്ടുണ്ട്. കിംഗ് ലയർ, ഓപ്പറേഷൻ ജാവ, ഹണി ബീ 2 എന്നീ സിനിമകളിൽ ഋതു അഭിനയിച്ചിട്ടുണ്ട്.
മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന ഋതു തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
കട്ട സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയിരിക്കുന്ന ഋതുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എബിൻ സാബു ആണ്.
കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന ഫോട്ടോസ് കണ്ടിട്ട് അതിന് താഴെ വന്നിരിക്കുന്ന കമന്റുകൾ നായികയാകാനുള്ള ലുക്കുണ്ടല്ലോ എന്നൊക്കെയാണ്.