Rithu Manthra: ചുവപ്പ് സാരിയിൽ പൊളി ലുക്കിൽ ബിഗ്‌ബോസ് തരാം ഋതു മന്ത്ര, ചിത്രങ്ങൾ കാണാം
മൂന്ന് എണ്ണത്തിൽ വിജയിയെ കണ്ടെത്തിയപ്പോൾ ഒന്ന് ലോക്ക് ഡൗൺ ആരംഭിച്ചതോടെ പാതിവഴിൽ നിർത്തുകയും ചെയ്തിരുന്നു. അഞ്ചാമത്തെ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഇതുവരെ നടന്ന സീസണുകളിൽ ഒരുപാട് ചർച്ചകളും ട്വിസ്റ്റുകളുമൊക്കെ സംഭവിച്ച ഒരു സീസണായിരുന്നു മൂന്നാമത്തേത്. സിനിമ താരമായ മണിക്കുട്ടൻ വിജയിയായ ആ സീസണിലും വിജയിയെ നിർണയിച്ചത് ഷോ ഇടയ്ക്ക് വച്ച് നിർത്തി വച്ച ശേഷം വോട്ടിങ്ങിലൂടെ ആയിരുന്നു.
ആ സീസണിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഗായികയും മോഡലുമായിരുന്നു ഋതു.
ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഋതു, മിസ് കേരള മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഒരാളാണ്. അതുപോലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലും ഋതു പങ്കെടുത്തിട്ടുണ്ട്.
ഷോയിലും ഒരു താരസുന്ദരി തന്നെയായിരുന്നു ഋതു. ആദ്യ ആഴ്ചകളിൽ അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഒരുപാട് പേരുടെ പിന്തുണ ലഭിച്ചിരുന്നു. ഷോ കഴിഞ്ഞപ്പോഴും ആ പിന്തുണ കൂടിക്കൊണ്ടേയിരുന്നു.
മോഡലിംഗ് രംഗത്തുണ്ടായിരുന്നത് കൊണ്ട് തന്നെ പലപ്പോഴും ഫോട്ടോ ഷൂട്ടുകൾ ഋതു ചെയ്യാറുണ്ട്. ഇപ്പോഴിതാ ചുവപ്പ് സാരിയിൽ അതിസുന്ദരിയായി അടാർ ലുക്കിൽ തിളങ്ങിയതിന്റെ ഷൂട്ടിലെ ഫോട്ടോസ് ഋതു പോസ്റ്റ് ചെയ്തിരിക്കുകയാണ്. സാരിയിൽ ഹോട്ട് ലുക്ക് ആയിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. വീഡിയോ ബീറ്റ്.സ് വെഡിങ് കമ്പനിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉദയ റിസോർട്ടിൽ വച്ചാണ് ഷൂട്ട് എടുത്തത്.