Dilsha Presannan: ടൈറ്റിൽ വിന്നർ, ആദ്യ ലേഡി ബിഗ് ബോസ്; ചരിത്രം തിരുത്തി ദിൽഷ പ്രസന്നൻ
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന ക്രെഡിറ്റും ദിൽഷയ്ക്ക് ഉള്ളതാണ്.
100 ദിവസം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ് ഒടുവിൽ ടൈറ്റർ വിന്നർ ആയിക്കൊണ്ടാണ് ദിൽഷ പുറത്തിറങ്ങുന്നത്.
ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളിൽ ജയിച്ച് ഫൈനലിലേക്ക് ഡയറക്ട് എൻട്രി നേടിയ ആദ്യ മത്സരാർഥിയായിരുന്നു ദിൽഷ.
മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകൾ കൊണ്ടും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ദിൽഷക്ക് സാധിച്ചു.
വളരെ വേഗമാണ് ദിൽഷ പ്രേക്ഷകരുടെ 'ദിലു' ആയി മാറിയത്.
ബിഗ് ബോസിന് അകത്തും പുറത്തും ദിൽഷ ഒരുപാട് വിമർശനങ്ങൾക്ക് പാത്രമാകുകയും ചെയ്തു.
പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്നാണ് ദില്‍ഷ ടൈറ്റില്‍ വിജയി ആയത്.