Malayalam Astrology: ഇനി വരാനിരിക്കുന്നത് ദരിദ്ര യോഗം, കരുതലുണ്ടാവണം ഇവർക്ക്

Wed, 03 Apr 2024-3:43 pm,

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് സംക്രമിക്കുകയും ഇത് വഴി ശുഭവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ബുധൻ ഏപ്രിൽ 9-ന് രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കുകയാണ്. 

 

ഇത് ചില രാശിക്കാർക്ക് ദരിദ്രയോഗത്തിന് കാരണമാകും. ഇക്കാലയളവിൽ സാമ്പത്തിക നഷ്ടത്തിനും അശുഭകരമായ അവസ്ഥകളും വന്നു ചേരാം. ഇക്കാലയളവിൽ ആർക്കൊക്കെ മോശം കാലം എന്ന് പരിശോധിക്കാം.

ബുധ സംക്രമണം മിഥുന രാശിക്കാർക്ക്  കരിയറിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പിതാവിൻ്റെ ആരോഗ്യനില മോശമാകാം. എന്നാൽ നീചഭംഗ് രാജയോഗത്തിൻറെ ഫലമായി സമ്പത്ത് വന്നു ചേരും. ഈ സമയത്ത് കാലുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ബാധിക്കാം. നിങ്ങളുടെ ആരോഗ്യം മോശമായി തുടരും. 

 

കന്നി രാശിക്കാർക്ക്  ദരിദ്ര യോഗ വഴി മോശം ദിവസങ്ങൾ ആരംഭിക്കാം. ചില രോഗങ്ങൾ കന്നി രാശിക്കാരിൽ പിടിപെടാൻ സാധ്യതയുണ്ട്. കന്നി രാശിയിലെ ജോലിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് അശ്രദ്ധ പാടില്ല. പങ്കാളിയുമായി കന്നി രാശിക്കാർക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. പുതിയ ജോലികൾ ആരംഭിക്കാൻ പറ്റിയ സമയമല്ലിത്. 

 

ധനു രാശിക്കാർക്ക് ദരിദ്ര യോഗം വഴി മോശം കാലം കൈവന്നേക്കാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിൽ മോശം അവസ്ഥകളുണ്ടാവും. പാദം, ചർമ്മം എന്നിങ്ങനെ പല വിധത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാം. മാനസിക പിരിമുറുക്കം ഉണ്ടാകാം. ഈ സമയത്ത് ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. ഇത് നിക്ഷേപത്തിന് പറ്റിയ സമയമല്ല കൂടുതൽ ശ്രദ്ധിക്കണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link