Bipasha Basu Baby Shower: പിങ്ക് സാരിയില്‍ സുന്ദരിയായി ബിപാഷ ബസു, ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍
ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ഫോട്ടോകൾക്കൊപ്പം തങ്ങളുടെ ആദ്യ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുന്നതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ ബിപാഷയുടെ ഗര്‍ഭകാലം അവസാന ഘട്ടത്തിലാണ്. കുഞ്ഞുവാവയെ എതിരേല്ക്കാന് തയ്യാറെടുക്കുന്ന ദമ്പതികള്‍ കഴിഞ്ഞ ദിവസം ബേബി ഷവര്‍ നടത്തിരുന്നു. നടിയുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഈ സ്പെഷ്യല്‍ അവസരത്തിൽ ബിപാഷ ബസു പിങ്ക് നിറത്തിലുള്ള ബനാറസി സാരിയാണ് ധരിച്ചിരുന്നത്. പൊട്ടും സിന്ദൂരവും അണിഞ്ഞ് താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.
ഇത് കൂടാതെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും ബിപാഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാ ചിത്രങ്ങളിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ബിപാഷയുടെ സൗന്ദര്യമാണ്.
ഈ ചിത്രങ്ങളിൽ ബിപാഷ ബസുവിന്റെ മുഖത്ത് ഗർഭകാല തിളക്കം വ്യക്തമായി കാണാം. ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറുമായുള്ള നിരവധി ചിത്രങ്ങളും അവർ പങ്കുവെച്ചു.
ബിപാഷയെയും കരണിനെയും പോലെ അവരുടെ ആരാധകരും ദമ്പതികളുടെ ആദ്യ കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്