Black Rice: കറുത്ത അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഉത്തമം ഈ സൂപ്പർഫുഡ്
സാധാരണ നെല്ലുകളെപ്പോലെ കറുത്ത അരിയും കൃഷി ചെയ്യുന്നു....
സാധാരണ മെയ് മാസത്തിലാണ് കറുത്ത അരിയുടെ (Black Rice) വിത്ത് പാകുന്നത്. ജൂൺ മാസത്തിൽ അതായത് മഴയുള്ള ദിവസങ്ങളില്‍ ഇത് നടുന്നു.
കറുത്ത അരി പാകമാവുന്ന സമയം കറുത്ത അരി 5-6 മാസത്തിനുള്ളിൽ വളര്‍ച്ചയെത്തുന്നു. വെളുത്ത അരി പോലെതന്നെയാണ് ഇതും തയ്യാറാക്കുന്നത്.
കറുത്ത അരി കൃഷി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കറുത്ത അരി കൃഷി ചെയ്യുന്നുണ്ട്. മണിപ്പൂർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലായി കൃഷി ചെയ്യുന്നത്.
കറുത്ത അരി വില കറുത്ത അരി കിലോയ്ക്ക് 400 രൂപ മുതൽ 500 രൂപ വരെയാണ് വിപണി വില.
കറുത്ത അരിയുടെ അന്താരാഷ്ട്ര വിപണി
പല ഏഷ്യൻ രാജ്യങ്ങളിലും കറുത്ത അരിക്ക് ഏറെ ആവശ്യക്കാരുണ്ട്. അതിലൊന്നാണ് ഇന്തോനേഷ്യ.
കറുത്ത അരി ഏറെ പോഷക സമൃദ്ധം കറുത്ത അരിയിൽ വിറ്റാമിൻ ബിയും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, അൽഷിമേഴ്സ്, ക്യാൻസർ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. കൂടാതെ, ശരീരഭാരം നിയന്ത്രിക്കാൻ ഈ അരി ഏറെ സഹായകമാണ്. കണ്ണിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുക, ശരീരത്തിനുണ്ടാകുന്ന വീക്കം കുറയ്ക്കുക എന്നിങ്ങനെ കറുത്ത അരി നല്‍കുന്ന ഗുണങ്ങള്‍ അനവധിയാണ്.